Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'തോപ്പിൽ രവിയുടെ...

'തോപ്പിൽ രവിയുടെ സ്മാരകം തകർത്തവരെ അറസ്റ്റ് ചെയ്യണം'

text_fields
bookmark_border
കൊല്ലം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന തോപ്പിൽ രവിയുടെ അഞ്ചാലുംമൂട് കുപ്പണയിൽ സ്ഥാപിച്ചിരുന്ന സ്മാരകം തകർത്ത ആക്രമികളെ അറസ്റ്റ്​ ചെയ്യണമെന്ന്​ ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​. രാഷ്ട്രീയനേതാക്കളുടെ സ്മാരകങ്ങൾ തകർക്കുകയും വീടുകൾക്കു നേരെ കല്ലെറിയുകയും ഓട്ടോ കത്തിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടും ഒരാളെ പോലും അറസ്റ്റ്​ ചെയ്ത്​ കേ​െസടുക്കാതെ പൊലീസ് നിഷ്​ക്രിയമാണെന്ന്​ അദ്ദേഹം പറഞ്ഞു. ആക്രമണം അപലപനീയം കൊല്ലം: മുന്‍നിയമസഭാംഗം തോപ്പില്‍ രവിയുടെ സ്മാരകം അടിച്ചുതകര്‍ത്തതുള്‍പ്പെടെ ജില്ലയില്‍ ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ നേതൃത്വത്തില്‍ നടത്തുന്ന വ്യാപകമായ ആക്രമങ്ങള്‍ അപലപനീയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കൊറ്റങ്കര കോണ്‍ഗ്രസ് ഓഫിസ് ഉള്‍പ്പെടെ നിരവധി പാര്‍ട്ടി ഓഫിസുകളും കൊടിമരങ്ങളും തകര്‍ത്ത് ജില്ലയില്‍ വ്യാപകമായി ആക്രമണം അരങ്ങേറുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story