Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുപ്പണയിൽ തോപ്പിൽ രവി...

കുപ്പണയിൽ തോപ്പിൽ രവി സ്മാരക സ്തൂപം തകർത്തു

text_fields
bookmark_border
ചിത്രം അഞ്ചാലുംമൂട്: കുപ്പണയിൽ സ്ഥാപിച്ചിരുന്ന തോപ്പിൽ രവി സ്മാരക സ്തൂപം അജ്​ഞാതർ തകർത്തു. സമീപത്ത്​ തന്നെയുള്ള കോൺഗ്രസ് നേതാവിന്‍റെ വീടിന്‍റെ ജനൽചില്ലും തകർത്തു. കോൺഗ്രസ് തൃക്കടവൂർ ഈസ്റ്റ്മണ്ഡലം പ്രസിഡന്‍റ്​ ബൈജുമോഹ‍ന്‍റെ വീടിനു നേരെയാണ്​ ആക്രമണമുണ്ടായത്​. വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് സ്മാരകം ഇടിച്ചുതകർത്തത്. 30 വർഷം മുമ്പ്​ സ്ഥാപിച്ച തോപ്പിൽ രവി സ്തൂപമാണ്​ നശിപ്പിക്കപ്പെട്ടത്​. സ്മാരകം തകർക്കുന്ന ശ​ബ്ദം കേ​ട്ട ​അ​യ​ൽ​വാ​സിയെത്തിയപ്പോൾ അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ത​ക​ർത്ത സ്തൂ​പ​ത്തിന്‍റെ ഭാ​ഗ​മാ​യ കോ​ൺക്രീ​റ്റ്​ ​ക​ട്ട ഉ​പ​യോ​ഗി​ച്ചാ​ണ് ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​ത്. അ​ഞ്ചാ​ലും​മൂ​ട് പൊലീസ്​ സ്ഥ​ല​ത്തെ​ത്തി​ തിരച്ചിൽ നടത്തിയെങ്കിലും ആ​രെ​യും ക​ണ്ടെ​ത്താനായി​ല്ല.​ ആ​ക്ര​മ​ണ​വി​വ​ര​മ​റി​ഞ്ഞ് ആർ.എസ്​.പി നേതാക്കളായ എ.​എ.​ അ​സീ​സ്, ഷി​ബു ​ബേ​ബിജോ​ൺ, കോൺഗ്രസ്​ നേതാക്കളായ ​ബി​ന്ദു​കൃ​ഷ്ണ, സൂ​ര​ജ് ര​വി, കു​ഴി​യം​ ശ്രീ​കു​മാർ എന്നിവർ സ്ഥലം സ​ന്ദ​ർ​ച്ചു.​ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ സ​മീ​പ​ത്തു​ള്ള നി​രീ​ക്ഷ​ണ കാമറ ദൃശ്യങ്ങൾ പ​രി​ശോ​ധിച്ചുവ​രിക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story