Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതീപിടിത്തം: ജില്ല...

തീപിടിത്തം: ജില്ല ആശുപത്രിയുടെ പരിസരത്ത്​ സൂക്ഷിച്ച വാഹനങ്ങൾക്ക്​ നാശം

text_fields
bookmark_border
(ചിത്രം) കൊല്ലം: എതിർവശത്തുള്ള സ്വകാര്യ മെഡിക്കൽ സ്​റ്റോറിന്‍റെ പിൻവശത്ത്​ കൂട്ടിയിട്ടിരുന്ന മാലിന്യം കത്തിയതിൽനിന്നുള്ള തീ ജില്ല ആശുപത്രിയുടെ പാർക്കിങ്​ ഏരിയയിലേക്ക്​ പടർന്നത്​ പരിഭ്രാന്തി പടർത്തി. പാർക്കിങ്​ ഏരിയയിൽ സൂക്ഷിച്ചിരുന്ന രണ്ട്​ ഇരുചക്ര വാഹനങ്ങൾക്ക്​ ചൂടേറ്റ്​ നാശനഷ്ടം സംഭവിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്​ 1.50 ഓടെയാണ്​ സംഭവം. ജില്ല ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന്​ ചാമക്കടയിൽനിന്ന്​ അഗ്നിരക്ഷാസേന സംഘം എത്തി മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ്​ തീയണച്ചത്​. കുണ്ടറ സ്വദേശി വിജയന്‍റെ ബൈക്കും ചവറ സ്വദേശി സുനിൽകുമാറിന്‍റെ സ്കൂട്ടറുമാണ്​ തീയുടെ ചൂടേറ്റ്​ മുൻഭാഗങ്ങൾ ഉരുകി നശിച്ചത്​. 35,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ചാമക്കട സ്​റ്റേഷൻ ഓഫിസർ ബി. സുരേഷ്​ കുമാറിന്‍റെ നേതൃത്വത്തിലാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story