Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം റൂറലിൽ...

കൊല്ലം റൂറലിൽ നിരോധനാജ്ഞ

text_fields
bookmark_border
ശാസ്താംകോട്ട: ശാസ്താംകോട്ട ഡി.ബി കോളജിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന്​ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലം റൂറൽ പൊലീസിന്‍റെ പരിധിയിലുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരള ​െപാലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമാണ് റൂറൽ ​െപാലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 21 വരെയാണ് നിരോധനാജ്ഞ. മതപരമായ ചടങ്ങുകൾക്ക് നിരോധനം ബാധകമല്ല. കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷം മാതൃസംഘടനകൾ ഏറ്റെടുത്തതോടെ കുന്നത്തൂർ താലൂക്കിൽ ജനം ഭീതിയിലാകുകയും ഇരുപക്ഷ​െത്തയും നേതാക്കൾക്കും അവരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണങ്ങൾ നടക്കുകയും ചെയ്തിരുന്നു. റൂറൽ പരിധിയിൽ നാലിൽ അധികം ആളുകൾ കൂട്ടംകൂടുന്നതിനും രാഷ്ട്രീയ പാർട്ടികൾ പ്രകടനങ്ങളും യോഗങ്ങളും നടക്കുന്നതിനും വിലക്കുണ്ട്. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന്​ എസ്.പി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story