Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:32 AM IST Updated On
date_range 18 Feb 2022 5:32 AM ISTപെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കിളികൊല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. നീണ്ടകര പരിമണം ചീലന്തിമുക്ക് തോപ്പില്‍ അനീഷ് ഭവനില്‍ നിന്ന് ചവറ തോട്ടിന് വടക്ക് തച്ചിലേത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന അനീഷ് (24) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ശാരീരികാസ്വസ്ഥതകള്‍ നേരിട്ട പെണ്‍കുട്ടിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും പ്രായപൂര്‍ത്തിയായില്ലായെന്നുമുള്ള വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കിളികൊല്ലൂര്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ. വിനോദിന്‍റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടര്‍മാരായ സ്വാതി, അനീഷ്, സന്തോഷ്, അന്‍സര്‍ഖാന്‍, എ.എസ്.ഐ മാരായ ഡെല്‍ഫിന്‍ ബോണിഫസ്, സജീല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍ കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗറിലെ റോഡില്‍വെച്ച് അർധരാത്രി യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പള്ളിത്തോട്ടം ചേരിയില്‍ കൗമുദി നഗര്‍ 48 ല്‍ ലൗലാൻഡില്‍ ഷാനു (26) ആണ് പിടിയിലായത്. സംഭവത്തിനുശേഷം ഇയാളെ പള്ളിത്തോട്ടത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഷാനു പ്രതിയായ കേസ് പിന്‍വലിക്കുന്നതിനായി എച്ച്.ആൻഡ്.സി കോമ്പൗണ്ടില്‍ താമസക്കാരനായ യുവാവിനെ സമീപിച്ചെങ്കിലും യുവാവ് എതിര്‍പ്പറിയിച്ചു. ഇതിന്‍റെ വിരോധമാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. യുവാവ് ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വരുന്നതുകണ്ട പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പള്ളിത്തോട്ടം ഇന്‍സ്‌പെക്ടര്‍ ആര്‍. ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ജിബി, എ.എസ്.ഐ മാരായ രാജേഷ്, ശ്രീകുമാര്‍ എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് ഷാനുവിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story