Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:31 AM IST Updated On
date_range 18 Feb 2022 5:31 AM ISTമാർച്ചും ധർണയും നടത്തി
text_fieldsbookmark_border
കരുനാഗപ്പള്ളി: ദേശീയപാത അതോറിറ്റിയുടെ പുത്തൻതെരുവ് ഓഫിസിലേക്ക് യുനൈറ്റഡ് മർച്ചൻറ് ചേംബറിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് നടപ്പിലാക്കുക, മാന്യമായ നഷ്ടപരിഹാരം നൽകുക, കരുനാഗപ്പള്ളി ടൗണിലെ എലിവേറ്റഡ് ഹൈവേനിർമാണം പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വ്യാപാരികളുടെയും തൊഴിലാളികളുടെയും അതിജീവന പദ്ധതികൾ ഉടൻ നടപ്പിലാക്കണമെന്നും റിലേ സത്യഗ്രഹം ഉൾെപ്പടെ സമരപരിപാടികൾ നടപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധ മാർച്ചും ധർണയും സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം. സിദ്ദിക്ക് മണ്ണാന്‍റയ്യം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അനില്‍ എസ്. കല്ലേലിഭാഗം, യു.എം.സി സംസ്ഥാന സെക്രട്ടറി നിജാം ബഷി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ. വാഹിദ്, ദീപക്ക്, യു.എം.സി ജില്ല ജനറല്‍ കണ്‍വീനര്‍ ആസ്റ്റിന്‍ ബെന്നന്‍, മേഖല പ്രസിഡന്റ് ഡി. മുരളീധരന്‍, എം.ഇ. ഷെജി, ഷിഹാന്‍ ബഷി, ജനറല്‍ കണ്‍വീനര്‍ വി. അനീഷ് എന്നിവര്‍ സംസാരിച്ചു. ചിത്രം : യുനൈറ്റഡ് മർചന്‍റ് ചേംബറിന്റെ നേതൃത്വത്തിൽ നടന്ന പുത്തൻതെരുവ് ദേശീയപാത ഓഫിസ് ധർണ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
