Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:31 AM IST Updated On
date_range 18 Feb 2022 5:31 AM ISTസമസ്ത കേരള ജംഇയ്യതുൽ ഉലമ അഖീദ കോൺഫറൻസ്
text_fieldsbookmark_border
കൊല്ലം: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ല അഖീദ കോൺഫറൻസ് 21ന് ചാത്തന്നൂരിൽ നടക്കും. വൈസ് പ്രസിഡന്‍റ് സിറാജുൽ ഉലമ ഹൈദ്രൂസ് മുസ്ലിയാർ, സുന്നി വോയ്സ് പത്രാധിപർ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, ഇസുദ്ദീൻ കാമിൽ സഖാഫി എന്നിവർ വിവിധ വിഷയാവതരണവും ക്ലാസും നയിക്കും. സംസ്ഥാന-ജില്ല മുശാവറ അംഗങ്ങളും മേഖല ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ട 60 പണ്ഡിതരും പ്രതിനിധികളായിരിക്കും. റാങ്ക് പട്ടിക റദ്ദാക്കി കൊല്ലം: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/ പൗള്‍ട്രി അസിസ്റ്റന്‍റ്/മില്‍ക്ക് റെക്കോഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യുമറേറ്റര്‍ (കാറ്റഗറി നമ്പര്‍: 452/2015 എന്‍.സി.എ ഹിന്ദു നാടാര്‍), (കാറ്റഗറി നമ്പര്‍: 449/2015 എന്‍.സി.എ.എസ്.ഐ.യു.സി നാടാര്‍), (കാറ്റഗറി നമ്പര്‍: 526/2011എന്‍.സി.എ ധീവര), (കാറ്റഗറി നമ്പര്‍: 523/2011എന്‍.സി.എ.എല്‍.സി/എ.ഐ) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിലെ തിരുത്തല്‍ കൊല്ലം: ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ 2014 മുതല്‍ എം.ഐ.എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളില്‍ ഇ.എന്‍.ടി.സിയില്‍ (നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) തിരുത്തല്‍ ആവശ്യമുള്ളവര്‍ക്ക് എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന തിരുത്താന്‍ അവസരം. അവസാന തീയതി മാര്‍ച്ച് രണ്ട്. ഫോണ്‍: 04742712781.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story