Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:31 AM IST Updated On
date_range 18 Feb 2022 5:31 AM ISTകശുവണ്ടി മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം -കേന്ദ്ര കൗൺസിൽ
text_fieldsbookmark_border
....kc+kw+ke.... കൊല്ലം: അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറന്നുപ്രവർത്തിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി). കേന്ദ്ര ബജറ്റിലും ഈ മേഖലക്ക് അവഗണനയാണ്. ഇത് തിരുത്തപ്പെടണം. കേന്ദ്ര സർക്കാറിന്‍റെ തെറ്റായ നയങ്ങൾ മൂലം തൊഴിലാളികൾക്ക് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ അർഹമായ തോതിൽ കിട്ടുന്നില്ല. സംസ്ഥാന സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിൽ കശുവണ്ടി തൊഴിൽമേഖലക്ക് തൊഴിൽ നൽകുന്നതിനാവശ്യമായ പദ്ധതി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ജി. ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ജി. ലാലു റിപ്പോർട്ട് അവതരിപ്പിച്ചു. അയത്തിൽ സോമൻ, അഡ്വ. സി.ജി. ഗോപുകൃഷ്ണൻ, ടി.എം. മജീദ്, എസ്.ഡി. അഭിലാഷ്, വി. സുഗതൻ, അഡ്വ. എസ്. വേണുഗോപാൽ, നാസർ, കെ.ജി. സന്തോഷ് എന്നിവർ സംസാരിച്ചു. ....kc+kw+ke.... ജില്ല ആർച്ചറി ചാമ്പ്യൻഷിപ് 20ന് ചവറ: ജില്ല ആർച്ചറി അസോസിയേഷന്‍റെയും പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്‍റെയും അഭിമുഖ്യത്തിൽ ജില്ല ആർച്ചറി ചാമ്പ്യൻഷിപ് 20ന് നടക്കും. ചവറ പന്മന മനയിൽ എസ്.ബി.വി.എസ്. ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ രാവിലെ 10ന് ആരംഭിക്കും. ഫെബ്രുവരി 24, 25 തീയതികളിൽ കോതമംഗലത്ത് എം.എ കോളജിൽ നടക്കുന്ന സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ ഈ ചാമ്പ്യൻഷിപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. മിനി, സബ് - ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലേക്കുള്ള ആൺ-പെൺകുട്ടികളുടെ ടീമിനെ തെരഞ്ഞെടുക്കും. അംഗീകൃത ക്ലബുകളിലെ താരങ്ങൾക്ക് സെക്രട്ടറിയുടെ സാക്ഷ്യപത്രവുമായി പങ്കെടുക്കാമെന്ന് സംസ്ഥാന ട്രഷറർ പന്മന മഞ്ജേഷ്, ജില്ല അസോസിയേഷൻ പ്രസിഡന്‍റ് ഡി. ഗീതാകൃഷ്ണൻ, സെക്രട്ടറി ആർ.എസ്. രമ്യ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 8129767878, 892124 2746.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story