Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:31 AM IST Updated On
date_range 18 Feb 2022 5:31 AM ISTഒ.എൻ.വി അനുസ്മരണം
text_fieldsbookmark_border
കൊട്ടിയം: അയത്തിൽ സാഹിത്യ വിലാസിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തി. എസ്.എം. മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. കവി സി.എൻ. കുമാർ, രാജീവ് ശിവദാസൻ, സിറഫുദീൻ, ചിറ്റടിരവി, കെ.എം. ഭാസ്കരൻ നായർ, പ്രഭാകരനുണ്ണിത്താൻ എന്നിവർ സംസാരിച്ചു. കല്ലട രാമചന്ദ്രൻ അവാർഡ് കരസ്ഥമാക്കിയ കെ.എം. ഭാസ്കരൻ നായരെ അനുമോദിച്ചു. ജി.പി.എസ്, ടോട്ടൽ സ്റ്റേഷൻ സർവേ കോഴ്സ് അഡ്മിഷൻ കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിന്‍റെ നേതൃത്വത്തിൽ ജി.പി.എസ്, ടോട്ടൽ സ്റ്റേഷൻ, ഓട്ടോലെവൽ ഹ്രസ്വകാല കോഴ്സുകൾ 24 മുതൽ ആരംഭിക്കുന്നു. വിവരങ്ങൾക്ക്: 9446210519, 9446820027 (കോഴ്സ് കോഓഡിനേറ്റർ). 'റവന്യൂ ടവർ നിർമാണം ഉപേക്ഷിക്കണം' കൊല്ലം: പീരങ്കി മൈതാനത്ത് റവന്യൂ ടവർ നിർമാണം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എ.കെ. ഹഫീസ്. ചരിത്രപ്രാധാന്യമുള്ള പീരങ്കി മൈതാനം കൂടി ഏറ്റെടുത്ത് റവന്യൂ ടവർ നിർമിക്കുന്നതിലൂടെ നഗരത്തിൽ രാഷ്ട്രീയ-സാംസ്കാരിക യോഗങ്ങളും പരിപാടികളും വലിയ പ്രദർശനമേളകളുമൊക്കെ സംഘടിപ്പിക്കുന്നതിന് വിഘാതം ഉണ്ടാക്കുവാനേ ഉപകരിക്കൂ. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്‍റെ പ്രസക്തിയും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പൊതുസമൂഹം ശക്തിയായി പ്രതിഷേധിക്കുകയും സർക്കാർ ഇത്തരം പ്രവർത്തനത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story