Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:30 AM IST Updated On
date_range 18 Feb 2022 5:30 AM ISTയുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
text_fieldsbookmark_border
ചവറ: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. തേവലക്കര കോയിവിള കരുവാ കിഴക്കതില്‍ വീട്ടില്‍ ജോഷ്വാ (25) ആണ് തെക്കുഭാഗം പൊലീസിന്‍റെ പിടിയിലായത്. തിരുവോണ ദിവസം രാത്രി കല്ലുംമ്മൂട് ജങ്ഷനിൽ എഡ്വിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയവെയാണ് ഇയാൾ പിടിയിലായത്. പ്രതികളില്‍ ഒരാള്‍ നേരത്തേ പിടിയിലായിരുന്നു. തെക്കുംഭാഗം ഇന്‍സ്‌പെക്ടര്‍ ദിനേഷ് കുമാറിന്‍റെ നേത്യത്വത്തില്‍ എസ്.ഐ സുജാതന്‍പിള്ള, സി.പി.ഒ മാരായ അനീഷ്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. മികച്ച പഞ്ചായത്തായി ശൂരനാട് തെക്ക് കൊല്ലം: ജില്ലയിലെ 2020-21 വര്‍ഷത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം ശൂരനാട് തെക്ക് കരസ്ഥമാക്കി. 2019-20 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരവും ശൂരനാട് തെക്ക് പഞ്ചായത്തിനായിരുന്നു. സര്‍ക്കാര്‍ പദ്ധതി വിഹിതം 100 ശതമാനം പൂര്‍ണമായും ചെലവഴിച്ചും, വിഭവസമാഹരണം ഊര്‍ജിതമാക്കിയും അധിക വരുമാനം കണ്ടെത്തിയും ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡ് നേട്ടത്തിനു പിന്നില്‍. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍, ശുചിത്വ മാലിന്യസംസ്കരണത്തിന് മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഒ.ഡി.എഫ് പ്ലസ് പുരസ്ക്കാരം, ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. നേട്ടം കൈവരിക്കുന്നതിന് പ്രവര്‍ത്തിച്ച ഭരണസമിതി, ഉദ്യോഗസ്ഥര്‍, പദ്ധതി നിര്‍വഹണത്തില്‍ കരുത്തായി മാറിയ നിര്‍വഹണ ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകര്‍മസേന ഉള്‍പ്പെടെയുള്ള എല്ലാവരുടെയും കൂട്ടായ ശ്രമഫലമായാണ് ഈ അംഗീകാരം ലഭിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.കെ. ശ്രീജ, സെക്രട്ടറി ജെ. അജ്മൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story