Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'കെ.എസ്.യു ഗുണ്ടായിസം...

'കെ.എസ്.യു ഗുണ്ടായിസം അവസാനിപ്പിക്കുക'

text_fields
bookmark_border
കൊല്ലം: കാമ്പസുകളിൽ കെ.എസ്.യു തുടർച്ചയായി നടത്തുന്ന ഗുണ്ടായിസ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ശാസ്താംകോട്ട ഡി.ബി കോളജിൽ കെ.എസ്.യു നടത്തിയ അക്രമം ഗുണ്ടാസംഘങ്ങൾ നടത്തുന്നതിന് തുല്യമാണ്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്യാപ്രസാദ്, കുന്നത്തൂർ ഏരിയ സെക്രട്ടറി നിഥിൻ, ഏരിയ പ്രസിഡന്‍റ്​ അക്ബർഷ എന്നിവരുൾപ്പെടെ ഇരുപതോളം എസ്.എഫ്.ഐ പ്രവർത്തകരെയാണ് കമ്പി, വാൾ, കഠാര,വടി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ചത്. കുറേക്കാലമായി കേരളത്തിലെ കാമ്പസുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഈ അതിക്രമം അവസാനിപ്പിക്കാൻ കെ.എസ്.യു തയാറായില്ലെങ്കിൽ എസ്.എഫ്​.ഐക്ക്​​ കാമ്പസുകളിൽ പ്രതിരോധം തീർക്കേണ്ടിവരുമെന്നും ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും ജില്ല പ്രസിഡന്‍റ്​ അഞ്ചുകൃഷ്ണ, സെക്രട്ടറി പി. അനന്ദു എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story