Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:29 AM IST Updated On
date_range 18 Feb 2022 5:29 AM ISTഎൻ.ടി.എസ്.ഇ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന നിർധന മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് എൻ.ടി.എസ്.ഇ ഓൺലൈൻ പരിശീലനത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട എട്ട് , ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന 55 ശതമാനം മാർക്ക് നേടിയവർക്കും ഈ വർഷം എൻ.ടി.എസ്.ഇ പരീക്ഷക്ക് അപേക്ഷിച്ച 10 ാം ക്ലാസ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ പരിഗണിക്കും. 30 ശതമാനം സീറ്റ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. മാർക്കിന്റെയും കുടുംബ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. www.minoritywelfare.kerala.gov.in ൽ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ (പഴയ ബ്ലോക്ക് ഓഫിസ്) പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ ശനിയാഴ്ചക്കുമുമ്പ് നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0476 2664217, 9447428351.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story