Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇടക്കുളങ്ങര റെയിൽവേ :...

ഇടക്കുളങ്ങര റെയിൽവേ : എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി

text_fields
bookmark_border
ഇടക്കുളങ്ങര റെയിൽവേ : എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി
cancel
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം ഇടക്കുളങ്ങര റെയിൽവേ മേൽപാലത്തിന്​ കല്ലിടുന്ന സ്ഥലം സി.ആർ. മഹേഷ്​ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പാലത്തിനായി 32 കോടിയുടെ എസ്റ്റിമേറ്റ് റെയിൽവേയുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. പ്രാഥമിക ഘട്ടം എന്ന നിലയിൽ പൊതുമരാമത്ത്​ വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിനായി 2.30 കോടി രൂപക്ക്​ ഭരണാനുമതി ലഭിച്ചതി​ന്‍റെ ഭാഗമായാണ്​ അലൈൻമെന്‍റ്​ സ്​റ്റോൺ ഇടുന്നത്​. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി അന്തിമ അലൈൻമെന്‍റിന്​ രൂപം നൽകും. തുടർന്ന്​, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയെടുക്കും. റെയിൽവേയുടെ അനുമതി വാങ്ങി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് എം.എൽ.എ അറിയിച്ചു. ചിത്രം: ഇടക്കുളങ്ങര റെയിൽവേ മേൽപാലം നിർമിക്കുന്ന സ്ഥലം സി.ആർ. മഹേഷ്​ എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story