Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:28 AM IST Updated On
date_range 18 Feb 2022 5:28 AM ISTബയോ ഡൈജസ്റ്റർ ബിൻ വിതരണോദ്‌ഘാടനം
text_fieldsbookmark_border
കരുനാഗപ്പള്ളി: വീടുകളിലെ ജൈവമാലിന്യ നിർമാർജനത്തിന് ബയോഡൈജസ്റ്റർ ബിൻ സഹായമാകുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ. തൊടിയൂർ പഞ്ചായത്തിൽ വീടുകളിലെ ജൈവമാലിന്യ സംസ്കരണം ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായി അരമത്തുമഠം വാർഡിൽ ബയോഡൈജസ്റ്റർ ബിന്നിന്‍റെ വിതരണോദ്‌ഘാടനം വേങ്ങറ ഗവ. എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തഗം തൊടിയൂർ വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷബ്‌ന ജവാദ്, കെ. ധർമദാസ്, യു. വിനോദ്, ടി. ഇന്ദ്രൻ, ഹെഡ്മിസ്ട്രസ് ലൈജു. യു, ഷമീർ മേനത്ത് എന്നിവർ സംസാരിച്ചു. ചിത്രം: തൊടിയൂർ പഞ്ചായത്തിൽ അരമത്തുമഠത്ത് നടന്ന ബയോ ഡൈജസ്റ്റർ ബിൻ വിതരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
