Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമദ്യം മോഷ്ടിച്ച...

മദ്യം മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കൊല്ലം: ബിവറേജസ്​ കോർപറേഷന്‍റെ ഔട്ട്​ലെറ്റിൽനിന്ന്​ കഴിഞ്ഞ​ അഞ്ചിന്​ വിദേശമദ്യം മോഷ്ടിച്ച രണ്ടുപേർ ​കസ്റ്റഡിയിൽ. ​ആശ്രാമത്തെ മദ്യവിൽപന ശാലയിൽനിന്ന്​ 3630 രൂപ വില വരുന്ന മദ്യമാണ്​ മോഷ്ടിച്ചത്​. പൊലീസ്​ അന്വേഷണത്തിൽ തുമ്പുകിട്ടാതിരിക്കെ ബുധനാഴ്ച വൈകീട്ടോടെ വീണ്ടും മദ്യം വാങ്ങാൻ ഔട്ട്​ലെറ്റിലെത്തിയ യുവാവ്​ താനാണ്​ മദ്യം മോഷ്ടിച്ചതെന്ന്​ ജീവന​ക്കാരോട്​ 'കുറ്റസമ്മതം' നടത്തുകയായിരുന്നു. മദ്യം ഉപയോഗിക്കാതെ വീട്ടിലുണ്ടെന്നും ​തിരികെകൊണ്ടുവരാമെന്നും പ്രശ്​നമുണ്ടാക്കരുതെന്നും ജീവനക്കാരോട്​ പറഞ്ഞു. ഇയാൾ സ്ഥലത്ത്​ നിന്ന്​ രക്ഷപ്പെടാതിരിക്കാൻ ജീവനക്കാർ തന്ത്രപരമായി സംസാരം തുടരവേ മറ്റൊരു ജീവനക്കാരൻ ​ഈസ്റ്റ്​ ​​പൊലീസിൽ വിവരമറിയിക്കുകയും പൊലീസ്​ എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ മോഷ്ടിക്കാൻ ഒപ്പമുണ്ടാതിരുന്ന യുവാവിനെയും പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story