Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:32 AM IST Updated On
date_range 17 Feb 2022 5:32 AM ISTകുടിയൊഴിപ്പിക്കൽ: സംയുക്തയോഗം കൊല്ലത്ത്
text_fieldsbookmark_border
പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈൻ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച റവന്യൂ മന്ത്രിയുടെ ചേംബറിൽ റെയിൽവേ സർവേ സംഘത്തിന്‍റെ യോഗം നടക്കും. ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന യോഗം മന്ത്രിയുടെ അസൗകര്യത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. മാർച്ച് ഏഴിന് കൊല്ലം കലക്ടറേറ്റിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ സംയുക്തയോഗം നടക്കുമെന്നും പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ടി. നസറുദീൻ അനുസ്മരണം പുനലൂർ: മർച്ചൻറ്സ് ചേംബർ, വ്യാപാരി-വ്യവസായി ഏകോപനസമിതി മേഖല കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പുനലൂരിൽ വ്യാപാരി നേതാവ് ടി. നസറുദീൻ അനുസ്മരണം നടത്തി. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ. രാജു, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സി. വിജയകുമാർ, ജോബോയ് പെരേര, സി. രാധാമണി, പി. രാമസാമി ചെട്ടിയാർ, ഇടമുളയ്ക്കൽ ഗോപാലകൃഷ്ണൻ, പി.സി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story