Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജല സ്രോതസ്സുകൾ...

ജല സ്രോതസ്സുകൾ വറ്റുന്നു; കർഷകർ പ്രതിസന്ധിയിൽ

text_fields
bookmark_border
ഓയൂർ: വെളിയം, ഓടനാവട്ടം, തുറവൂർ, കുടവട്ടൂർ മേഖലയിലെ ജല സ്രോതസ്സുകൾ വറ്റുന്നതിനാൽ കാർഷിക ആവശ്യങ്ങൾക്ക് ജലം ലഭിക്കാത്ത അവസ്ഥയിൽ. നെല്ല്, വാഴ, പച്ചക്കറി, മരച്ചീനി എന്നിവ കൃഷി ചെയ്തവർക്കാണ് ഇപ്പോൾ തോടുകളിലെ ജലനിരപ്പ് താഴ്ന്നതോടെ പ്രശ്നമായിരിക്കുന്നത്. വീടുകളിലെ കിണറുകളിലും ജലദൗർലഭ്യം അനുഭവപ്പെട്ട് തുടങ്ങി. വീട്ടുപുരയിടത്തിലെ കൃഷിക്കായി ജലം ലഭിക്കുന്നില്ല. മേഖലയിൽ വേനൽ മഴ ഉണ്ടാകാതെയായതോടെ കർഷകർക്ക് ജലം കണ്ടെത്താൻ കഴിയാതെ വരുന്നു. വെളിയം പഞ്ചായത്തിൽ നിരവധി പശു, ആട്, പോത്ത് ഫാമുകൾ ഉണ്ടെങ്കിലും വേനൽക്കാലത്തെ ജല ദൗർലഭ്യം മൂലം ഇവയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. പലർക്കും ജലം ലഭിക്കാതെയായതോടെ പശുക്കളെയും മറ്റും കിട്ടുന്ന വിലക്ക് നൽകുകയാണ്. ചില വീടുകളിൽ വളർത്തുമൃഗങ്ങളെയും കൃഷിയെയും ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് പോയിരുന്നത്. കൃഷി വിളവെടുപ്പ് അഞ്ചൽ: ഈസ്റ്റ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം വളന്‍റിയേഴ്സ് ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഡി. സുധാകരൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അംബിക കുമാരി, കൃഷി അസി.ഡയറക്ടർ കെ.എസ്. സിന്ധു , അഞ്ചൽ കൃഷി ഓഫിസർ ടി. ജീനിഷ റാണി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി. ഉണ്ണി, പ്രോഗ്രാം ഓഫിസർ വൈ. ജിമ്മി, എം.കെ. സാഹിബീഗം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story