Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആർ.എസ്​. ഉണ്ണിയുടെ ചരമ...

ആർ.എസ്​. ഉണ്ണിയുടെ ചരമ വാർഷികം ആചരിക്കാൻ ആർ.എസ്​.പിക്കാർക്ക്​ അർഹതയില്ലെന്ന്​ ചെറുമകൾ

text_fields
bookmark_border
കൊല്ലം: ആർ.എസ്.​ ഉണ്ണിയുടെ സ്വത്ത്​ തട്ടിയെടുക്കാൻ ശ്രമിച്ച ആർ.എസ്​.പിക്കാർക്ക്​ അദ്ദേഹത്തിന്‍റെ ചരമവാർഷികം ആചരിക്കാൻ അർഹതയില്ലെന്ന്​ ചെറുമകൾ അഞ്​ജന. ആർ.എസ്​.പിയുടെ പ്രമുഖ നേതാവായിരുന്ന ആർ.എസ്.​ ഉണ്ണിയുടെ ചെറുമക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ടവരാണ്​ പാർട്ടിയും പാർട്ടി നേതാക്കളും. എന്നാൽ അനാഥരും അവിവാഹിതരുമായ തന്നോടും സഹോദരിയോടും അവർ കാണിച്ചത്​ മനുഷ്യത്വമില്ലാത്ത ക്രൂരതയാണ്​. അവർക്ക്​ എങ്ങനെയാണ്​ അദ്ദേഹത്തിന്‍റെ ചരമവാർഷികം ആചരിക്കാൻ കഴിയുകയെന്ന്​ അവർ വാർത്തസമ്മേളനത്തിൽ ചോദിച്ചു. വ്യാഴാഴ്ചയാണ്​ ആർ.എസ്​. ഉണ്ണിയുടെ ചരമവാർഷികം ആചരിക്കാൻ ആർ.എസ്​.പി ആഹാനം ചെയ്തിരിക്കുന്നത്​. സ്വത്ത്​ തട്ടി​െയടുത്തതുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതിയിൽ ആർ.എസ്​. ഉണ്ണി ഫൗണ്ടേഷൻ ഭാരവാഹികളായ നാലുപേർക്കെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. ഇതിൽ മുൻകൂർ ജാമ്യം തേടിയ രണ്ടുപേ​ർക്കെതിരെ തങ്ങളും ഹരജി നൽകിയിട്ടുണ്ട്​. കെ.പി. ഉണ്ണികൃഷ്ണനെ മാത്രം കുറ്റക്കാരനാക്കി എൻ.കെ. പ്രേമചന്ദ്രൻ എം.പി​യെ രക്ഷപ്പെടുത്താനുള്ള ​ശ്രമമാണ്​ ആർ.എസ്​.പി നടത്തുന്നത്​. ഫൗണ്ടേഷൻ ഭാരവാഹികളായ അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിന്​ പരാതി നൽകും. തെരഞ്ഞെടുപ്പ്​ കമീഷന്‍റെ ചട്ടങ്ങൾക്ക്​ വിരുദ്ധമായാണ്​ 2019ലെ പാർലമെന്‍റ്​ തെരഞ്ഞെടുപ്പിൽ ഉടമകളായ തങ്ങളുടെ അനുമതിയില്ലാതെ വീടും ഭൂമിയും ​ൈകയേറി തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസ്​ പ്രവർത്തിപ്പിച്ചതെന്നും അവർ ആരോപിച്ചു. കാപ്പെക്സ് അഴിമതിക്ക്​ ഉത്തരവാദികൾ സി.പി.എം നേതാക്കളെന്ന്​ കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കാപ്പെക്സിലെ നാടൻ തോട്ടണ്ടി ഇടപാടിൽ നടന്ന കോടിക്കണക്കിന്​ രൂപയുടെ അഴിമതിക്ക്​ ഉത്തരവാദികൾ സി.പി.എം നേതാക്കളാണെന്ന് ഐ.എൻ.ടി.യു.സി മുൻ ജില്ല സെക്രട്ടറി കടകംപള്ളി മനോജ് പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ചെയർമാനായിരുന്ന 2018 ലും ജില്ല സെക്ര​േട്ടറിയറ്റ് മെംബറായിരുന്ന പി.ആർ. വസന്തൻ ചെയർമാനായിരുന്ന 2019 ലുമാണ് അഴിമതി നടന്നത്. കേരളത്തിലെ കശുമാവ് കർഷകരെ സാമ്പത്തികമായി സഹായിക്കാനായി വലിയ വിലയാണ് നാടൻ തോട്ടണ്ടിക്ക്​ സർക്കാർ നിശ്ചയിച്ചിരുന്നത്. നാടൻ തോട്ടണ്ടിക്ക് പകരം വില കുറഞ്ഞ ആഫ്രിക്കൻ തോട്ടണ്ടി വാങ്ങിയതിൽ കോടികളുടെ അഴിമതി മാത്രമല്ല കർഷകദ്രോഹം കൂടിയാണ് നടത്തിയിരിക്കുന്നത്. തോട്ടണ്ടി വാങ്ങിയത് തൊഴിലാളി നേതാക്കൾ ഉൾപ്പെട്ട ഡയറക്ടർ ബോർഡായിരിക്കെ ഇവർക്കെതിരെ കേസെടുത്ത് കാപ്പെക്സിന്​ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story