Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:28 AM IST Updated On
date_range 17 Feb 2022 5:28 AM ISTഎന്‍.എസ് ദിനാചരണം ഇന്ന്
text_fieldsbookmark_border
കൊല്ലം: സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായിരുന്ന എന്‍. ശ്രീധരന്‍റെ 37ാം ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ വ്യാഴാഴ്ച നടക്കും. കൊല്ലത്ത് രാവിലെ എന്‍.എസ് സ്മാരക മന്ദിരത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജന്‍ പതാക ഉയര്‍ത്തും. വൈകീട്ട് അഞ്ചിന് പോളയത്തോട് എന്‍.എസ് സ്മാരകഹാളില്‍ അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാർഥികള്‍ക്ക് എന്‍.എസ് എന്‍ഡോവ്മെന്‍റ് വിതരണം ചെയ്യും. വൈകീട്ട് അഞ്ചിന് കുലശേഖരപുരം പുളിനില്‍ക്കുംകോട്ടയില്‍ പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂളുകളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കും - കലക്ടർ കൊല്ലം: സ്‌കൂളുകളുടെ സമ്പൂര്‍ണ സുരക്ഷ ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇത് സാധ്യമാക്കുന്നതിന് വിവിധ സ്‌കൂളുകളിലെ തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് പരിശീലനം ആരംഭിച്ചു. ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് അനലിസ്റ്റാണ് ഓണ്‍ലൈന്‍ ക്ലാസ് നയിക്കുന്നത്. ഓരോ സ്‌കൂളില്‍ നിന്നും ഒരു അധ്യാപകന്‍/അധ്യാപികയെ ഫോക്കല്‍ പോയന്‍റ് അധ്യാപകരായി തെരഞ്ഞെടുത്താണ് സുരക്ഷാകാര്യങ്ങള്‍ക്കായി സജ്ജമാക്കുന്നത്. സര്‍ക്കാര്‍-എയ്ഡഡ്-സ്വകാര്യ സ്‌കൂളുകളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകെളയും ഉള്‍പ്പെടുത്തിയാണ് പരിശീലനം. അധ്യാപകര്‍ക്ക് ട്രെയിനിങ് ഓഫ് ട്രെയിനേഴ്‌സ് മാതൃകയില്‍ സ്‌കൂള്‍ സുരക്ഷാസമിതി, ദുരന്തനിവാരണ പ്ലാന്‍, സ്വയരക്ഷാമാര്‍ഗങ്ങള്‍ എന്നിവയെ സംബന്ധിച്ച് തുടര്‍ന്നും ക്ലാസുകള്‍ നല്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഫെബ്രുവരി 19 വരെയാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story