Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:31 AM IST Updated On
date_range 16 Feb 2022 5:31 AM ISTകുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണം
text_fieldsbookmark_border
ചവറ: കൊട്ടുകാട് അമ്മാച്ചൻകാവ് ക്ഷേത്രത്തിന് വടക്ക് വശത്ത് താമസിക്കുന്ന എഴുപതോളം കുടുംബങ്ങൾ കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായി രംഗത്ത്. ഏക ആശ്രയമായ ജലനിധിയുടെ കുടിവെള്ളം ലഭ്യമാകാതായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. കിണറുകളിൽ ഓരു നിറഞ്ഞ വെള്ളമായതിനാൽ കുടിവെള്ളവും ഉപയോഗശൂന്യമാണ്. താമസിക്കുന്നിടത്തുനിന്ന് ഏറെദൂരം താണ്ടിയാണ് പ്രായമേറിയവരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ കിണർ വെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നത്. അധികൃതരോട് പരാതി പറഞ്ഞിട്ടും ടാങ്കർ വഴി കുടിവെള്ളമെത്തിക്കാൻ തയാറായിട്ടില്ല. ഇത്തരത്തില്‍ പരാതി ജലനിധിക്ക് കിട്ടിയിട്ടില്ലെന്നും ചിലയിടത്ത് പൈപ്പില്‍ ബ്ലോക്ക് വന്നതാണ് വെള്ളം കിട്ടാതിരിക്കാന്‍ കാരണമെന്നും പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അധ്യാപക ഒഴിവ് ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട കണത്താർകുന്നം ഗവ. എൽ.പി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 19ന് രാവിലെ 10ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story