Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:30 AM IST Updated On
date_range 16 Feb 2022 5:30 AM ISTകുടിവെള്ള ക്ഷാമം: വാട്ടർ അതോറിറ്റി ഓഫിസിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ചു
text_fieldsbookmark_border
ഇരവിപുരം: കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്തതിനെ തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ചു. പള്ളിമുക്ക് ഡിവിഷനിലെ വടക്കേവിള നഗർ, പഞ്ചായത്ത് കുളം മേഖലകളിൽ കഴിഞ്ഞ ആറ് മാസമായി കുടിവെള്ളം കിട്ടാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. കൗൺസിലറെന്ന നിലയിൽ നിരവധി പ്രാവശ്യം ഇടപെടുകയും കത്തുകൾ നൽകുകയും ചെയ്തിട്ടും ഗുണഭോക്താക്കൾ എത്തുമ്പോൾ ഞങ്ങൾ അറിഞ്ഞില്ല, നിങ്ങൾ മാസ് പെറ്റീഷൻ തയാറാക്കി വരൂ എന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ കൗൺസിലർ എം. സജീവ് പറഞ്ഞു. ഉദ്യോഗസ്ഥരെ ഉപരോധിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടർ ഫയാസും ഉദ്യോഗസ്ഥരും പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് പള്ളിമുക്ക്, മണക്കാട് ഡിവിഷനിലെ കുടിവെള്ളം സംബന്ധിച്ച വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. ഉറപ്പെഴുതി വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്. ഉപരോധസമരത്തിന് കൗൺസിലർ എം. സജീവ്, മുഹമ്മദ് റോഷൻ, ബി. സഫീർ, കെ. സലീം, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
