Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വകാര്യ ബസിനടിയിൽ വീണ...

സ്വകാര്യ ബസിനടിയിൽ വീണ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
കിളികൊല്ലൂർ: രണ്ടാം കുറ്റിയിൽ . ചൊവാഴ്ച രാവിലെ ഒമ്പതിന് രണ്ടാംകുറ്റി ജങ്​നു സമീപത്തെ കുരിശ്ശടിക്ക് മുന്നിലായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടർ ബസിനടിയിൽപെട്ടത്. സ്ക്കൂട്ടറിനൊപ്പം മറ്റൊരു സ്വകാര്യ ബസ് കൂടി മറികടക്കാൻ ശ്രമിക്കവേ യാത്രക്കാരെ ഇറക്കിയ ബസ് മുന്നിലേക്കെടുത്തപ്പോൾ സ്കൂട്ടർ യാത്രികൻ ഇരു ബസുകളുടെയും അടിയിൽ അകപ്പെടുകയായിരുന്നു. കല്ലു താഴം ഭാഗത്തുനിന്നു വന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. വാഹനങ്ങൾ പെട്ടെന്ന്​ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. നിസ്സാര പരിക്കേറ്റ സ്കൂട്ടർ യാത്രികൻ കാഞ്ഞിരോട് സ്വദേശി ഓമനക്കുട്ടൻ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കിളികൊല്ലൂർ പൊലീസും കടപ്പാക്കട അഗ്​നിരക്ഷാസേന സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന്​ ദേശീയ പാതയിൽ 20 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story