Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:29 AM IST Updated On
date_range 16 Feb 2022 5:29 AM ISTആര്യങ്കാവ് ബസ് ഡിപ്പോ: ഒരുകോടിയോളം രൂപ പാട്ടകുടിശ്ശിക ഒടുക്കാൻ പഞ്ചായത്തിന് റവന്യൂ നോട്ടീസ്
text_fieldsbookmark_border
പുനലൂർ: ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പ്രവർത്തിക്കുന്ന ഭൂമിക്ക് പാട്ടക്കുടിശ്ശികയായി ഒരു കോടിയോളം രൂപ ഒടുക്കാൻ ആര്യങ്കാവ് പഞ്ചായത്തിന് റവന്യൂ നോട്ടീസ്. പഞ്ചായത്തിന് പാട്ടത്തിന് വിട്ടുകൊടുത്തിരുന്ന സർവേ നമ്പർ 323/1ൽ 1.68 റവന്യൂ ഭൂമി നിയമപരമായി എഴുതിമാറുന്നതിൽ ഉണ്ടായ വീഴ്ചയാണ് പഞ്ചായത്തിനെ വെട്ടിലാക്കിയത്. 1987 മുതൽ പാട്ടകുടിശ്ശികയായ 92,05,602 രൂപ ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം പഞ്ചായത്ത് ഒടുക്കാനായി കലക്ടറേറ്റിൽ നിന്നാണ് നോട്ടീസയച്ചത്. 2020 ഫെബ്രുവരി 15 വരെയുള്ള തുകയാണ് കണക്കാക്കിയിട്ടുള്ളത്. കുടിശ്ശിക ഒടുക്കിയശേഷം പാട്ടം പുതുക്കണമെന്നും നോട്ടീസിൽ പറയുന്നു. ബസ് ഡിപ്പോ പ്രവർത്തിക്കാനായി 15 വർഷം മുമ്പാണ് പഞ്ചായത്ത് 1.68 എക്കർ ഭൂമി കെ.എസ്.ആർ.ടി.സിക്ക് വിട്ടുകൊടുത്ത്. ഡിപ്പോക്ക ചുറ്റുവട്ടത്തായി പത്ത് ഏക്കറോളം റവന്യൂ ഭൂമി ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും വാണിജ്യനികുതി വകുപ്പിനും പട്ടികവർഗ വകുപ്പിനും നിയമപരമായി റവന്യൂ വകുപ്പ് വർഷങ്ങൾക്ക് മുമ്പ് കൈമാറിയിരുന്നു. ശേഷിച്ച ഭൂമി പഞ്ചായത്തിന്‍റെ ഉപയോഗത്തിനായി വിട്ടുകൊടുത്തു. ഈ ഭൂമിക്കാണ് ഇപ്പോൾ കമ്പോളവില അഞ്ച് ശതമാനം നിരക്കിൽ കുടിശ്ശിക കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഈ ഭൂമി പാട്ടം ഒഴിവാക്കി നിയമപരമായി മാറ്റിയെടുക്കാൻ ഇക്കാലമിത്രയായിട്ടും പഞ്ചായത്ത് തയാറായില്ല. ബസ് ടെർമിനൽ സ്ഥാപിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമാണ് ഭൂമി കെ.എസ്.ആർ.ടി.സിക്ക് കൈമാറിയത്. കെ.എസ്.ആർ.ടി.സിക്ക് കൊടുക്കുമ്പോഴും നിയമപരമായ നടപടികൾ നടന്നില്ല. ഭൂമി റവന്യൂവിൽ നിന്ന് ഏറ്റെടുത്ത് പോക്കുവരവടക്കം നടപടി പഞ്ചായത്ത് പൂർത്തിയാക്കേണ്ടിയിരുന്നു. ഭൂമി സ്വന്തമായി ലഭിക്കാത്തത് കാരണം കെ.എസ്.ആർ.ടി.സിയും ഈ ഡിപ്പോയിൽ അടിസ്ഥാനപരമായി വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ തയാറായിട്ടില്ല. പാട്ടകുടിശിക സംബന്ധിച്ച് കമ്മറ്റിയിൽ അവതരിപ്പിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് സെക്രട്ടറി പറഞ്ഞു. (ചിത്രംഈമെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story