Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:28 AM IST Updated On
date_range 16 Feb 2022 5:28 AM ISTവോട്ടെടുപ്പ് ബോധവത്കരണം; ദേശീയതല മത്സരത്തില്‍ പങ്കെടുക്കാം
text_fieldsbookmark_border
കൊല്ലം: 'എന്‍റെ വോട്ട്, എന്‍റെ ഭാവി, ഓരോ വോട്ടിന്‍റെയും കരുത്ത്' സന്ദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ദേശീയതലത്തില്‍ മത്സരം നടത്തും. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് പങ്കാളികളും പ്രചാരകരുമാകുന്നതിനായാണ് പരിപാടി. മാര്‍ച്ച് 15 വരെയാണ് പങ്കെടുക്കാനുള്ള സമയം. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ക്വിസ്, ഗാനാലാപനം (ക്ലാസിക്കല്‍, റാപ്, സമകാലികം), തെരഞ്ഞെടുപ്പ് വിഡിയോ, പോസ്റ്റര്‍ ഡിസസൈന്‍, 'വാളിനെക്കാള്‍ മൂര്‍ച്ചയുള്ള പേന' എന്ന ആശയത്തിലുള്ള മുദ്രാവാക്യം എന്നിവയിലാണ് മത്സരം. അമച്വര്‍, പ്രഫഷനല്‍, ഇന്‍സ്റ്റിറ്റ്യൂഷനല്‍ എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. https://ecisveep.nic.in/contest/ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം, വിവരങ്ങളും ലഭിക്കും. മറ്റുള്ളവക്ക് voter-contest@eci.gov.in -മെയിലിലേക്ക് മത്സര ഇനം, വിഭാഗം എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്‍ട്രികള്‍ സമര്‍പ്പിക്കാം. ഗാനാലാപനം (ഇന്‍സ്റ്റിറ്റ്യൂഷനല്‍) ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ക്ക് യഥാക്രമം 100000, 50000, 30000 വീതവും പ്രത്യേക പരാമര്‍ശം-15000, (പ്രഫഷനല്‍) 50000, 30000, 20000 വീതവും പ്രത്യേക പരാമര്‍ശം-10000, (അമച്വര്‍) 20000, 10000, 7500 വീതവും പ്രത്യേക പരാമര്‍ശം-3000. വിഡിയോ (ഇന്‍സ്റ്റിറ്റ്യൂഷനല്‍) ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ക്ക് യഥാക്രമം 200000, 100000, 75000, വീതവും പ്രത്യേക പരാമര്‍ശം- 30000 (പ്രഫഷനല്‍) 50000, 30000, 20000 വീതവും പ്രത്യേക പരാമര്‍ശം-10000 (അമച്വര്‍) 30000, 20000, 10000 വീതവും പ്രത്യേക പരാമര്‍ശം-5000. പോസ്റ്റര്‍ ഡിസൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷനല്‍) ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50000, 30000, 20000 വീതവും പ്രത്യേക പരാമര്‍ശം- 10000 (പ്രഫഷനല്‍) 30000, 20000, 10000 വീതവും പ്രത്യേക പരാമര്‍ശം-5000 (അമച്വര്‍) 20000, 10000, 7500 വീതവും പ്രത്യേക പരാമര്‍ശം-3000 രൂപയുമാണ്. മുദ്രാവാക്യ രചന - ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ക്ക് യഥാക്രമം 20000, 10000, 7500 പ്രത്യേക പരാമര്‍ശം (50 പേര്‍ക്ക്) 2000 രൂപ വീതം. ക്വിസ് മത്സര വിജയികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉപഹാരങ്ങളും മൂന്നാം ലെവല്‍ വരെ എത്തുന്നവര്‍ക്ക് ഇ-സര്‍ട്ടിഫിക്കറ്റും നല്‍കും എന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ വ്യക്തമാക്കി. സമ്പൂര്‍ണ മന്ത് രോഗ നിര്‍മാര്‍ജനം: ജില്ല ലക്ഷ്യത്തിലേക്കെന്ന് കലക്ടര്‍ കൊല്ലം: ദേശീയ മന്തുരോഗ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനം മികച്ചനിലയിലെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി. സമ്പൂര്‍ണ മന്ത് രോഗനിര്‍മാര്‍ജന ജില്ലയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ജില്ല. ആറ് സ്ഥാപനങ്ങളില്‍ മോര്‍ബിഡിറ്റി മാനേജ്മെന്‍റ് ഡിസബിലിറ്റി പ്രിവന്‍ഷന്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മന്തുരോഗ നിവാരണ ഗുളികകളുടെ വിതരണം എട്ട് റൗണ്ട് പൂര്‍ത്തിയായി. മൈക്രോ ഫൈലേറിയ നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്. അതിഥി തൊഴിലാളികള്‍ക്കുള്ള പരിശോധന ശക്തിപ്പെടുത്തി. കാലതാമസമില്ലാതെ ചികിത്സയും നല്‍കുന്നു. അവലോകന യോഗത്തിൽ ഡി.എം.ഒ ഡോ. ബിന്ദു മോഹന്‍, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.ആര്‍. സന്ധ്യ, ജില്ല മലേറിയ ഓഫിസര്‍ കെ.എസ്. രാഘവന്‍, ജില്ല ലേബര്‍ ഓഫിസര്‍ ദീപ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story