Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:35 AM IST Updated On
date_range 15 Feb 2022 5:35 AM ISTപുനലൂർ തൂക്കുപാലം നവീകരണം: പദ്ധതി ഒരുമാസത്തിനകം -പി.എസ്. സുപാൽ എം.എൽ.എ
text_fieldsbookmark_border
പുനലൂർ: തൂക്കുപാലത്തിന്‍റെ പൂർണമായ സംരക്ഷണം ഉറപ്പാക്കി സഞ്ചാരികളെ ആകർഷിക്കുന്ന നിലയിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ. ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കാവുന്ന വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെയും ഡി.ടി.പി.സിയുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരണത്തിന് ബജറ്റിൽ മതിയായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കഴിഞ്ഞദിവസം നിവേദനം സമർപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. ടൂറിസംകൂടി പ്രമോട്ട് ചെയ്യുന്ന നിലയിൽ പുരാവസ്തു വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പദ്ധതി തയാറാകേണ്ടത്. തെന്മല ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തുന്ന നിലയിലുള്ളതാകണം പദ്ധതി. നഗരസഭയിൽ ഒരു പാർക്ക് എന്നുള്ളത് ദീർഘനാളായി നിൽക്കുന്ന ഇവിടത്തെ ജനങ്ങളുടെ ആവശ്യമാണ്. ഇതിന് സഹായകരമായ നിലയിൽ തൂക്കുപാലത്തിന് സമീപമായുള്ള എല്ലാ സ്ഥലങ്ങളും പ്രയോജനപ്പെടുത്തിയായിരിക്കും പദ്ധതി തയാറാക്കുക. സർവേ നടത്തി ഭൂമിയുടെ വ്യക്ത ഉറപ്പുവരുത്തും. യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, പുരാവസ്തു വകുപ്പ് ഡയറക്ടർ ദിനേശൻ, ഡി.ടി.പി.സി സെക്രട്ടറി രമ്യ, പുരാവസ്തു കൺസർവേഷൻ എൻജിനീയർ ഭൂപേഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story