Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:35 AM IST Updated On
date_range 15 Feb 2022 5:35 AM ISTലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
text_fieldsbookmark_border
കുന്നിക്കോട്: ലക്ഷങ്ങളുടെ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി. മലപ്പുറം തിരൂർ കൂട്ടായി കൂവക്കാട് വീട്ടിൽ മുഹമ്മദ് മുഷാഫിർ (28), പത്തനാപുരം വിളക്കുടി കുന്നിക്കോട് മാണിക്യംവിള വീടിൽ മുഹമ്മദ് ആഷിഖ് (27) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നിക്കോട് ടൗണിൽവെച്ചാണ് പിടികൂടിയത്. മുഹമ്മദ് ആഷിഖ് ആവശ്യപ്പെട്ട പ്രകാരം സുഹൃത്തായ മലപ്പുറം സ്വദേശി മുഹമ്മദ് മുഷാഫിർ മയക്കുമരുന്ന് എത്തിച്ചു നൽകുകയായിരുന്നെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന മാരുതി കാറും എക്സൈസ് പിടിച്ചെടുത്തു. പടം.....പിടിയിലായ പ്രതികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
