Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാറിടിച്ച് പോസ്റ്റ്​...

കാറിടിച്ച് പോസ്റ്റ്​ തകർന്നു; മൂന്നു മണിക്കൂറോളം വൈദ്യുതി മുടങ്ങി

text_fields
bookmark_border
കൊല്ലം: കാറിടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞതിനെ തുടർന്ന് മൂന്നു മണിക്കൂറോളം വൈദ്യുതി മുടങ്ങി. തിങ്കളാഴ്ച വൈകീട്ട്​ കോയിക്കൽ, മങ്ങാട്, ഉളിയക്കോവിൽ ആശ്രാമം ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. വൈകീട്ട്​ അഞ്ചോടെ പാൽക്കുളങ്ങര ഈഴവപ്പാലത്തിനു സമീപം 11 കെ.വി ലൈൻ ഉൾപ്പെടുന്ന തൂണാണ് കാർ ഇടിച്ചിട്ടത്. ഞാങ്കടവ് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിൽ പൈപ്പിടൽ ജോലികൾ നടക്കുന്നതിനാൽ കടപ്പാക്കട വൈദ്യുതി സെക്​ഷനിലെ രണ്ട് ഫീഡറുകൾ ഓഫാക്കി അയത്തിലിൽ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. തൂൺ തകർന്നതോടെ കടപ്പാക്കട സെക്​ഷനിൽ വൈകീട്ട്​ അഞ്ച് മുതൽ 7.45 വരെ വൈദ്യുതി മുടങ്ങി. പോസ്റ്റ് ഒഴിവാക്കി ലൈൻ വലിച്ചാണ് ഒടുവിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. സന്ധ്യയായതിനാൽ ലോഡ് കൂടുതലായതോടെ കാവനാട് സെക്​ഷനിൽ നിന്ന് കൂടി വൈദ്യുതി എത്തിക്കേണ്ടിവന്നു. തൂൺ മാറ്റുന്നത് ഉൾപ്പടെയുള്ള പ്രവൃത്തികൾ ചൊവ്വാഴ്ച നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story