Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പ്രതിഷേധ പ്രകടനം
cancel
ഓയൂർ: മുസ്​ലിം ലീഗ്‌ ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഇളമാട്‌ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാനുമായ ഐ. മുഹമ്മദ്‌ റഷീദിനെ കള്ളക്കേസില്‍പെടുത്തി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ്‌ നേതൃത്വത്തില്‍ കാരാളികോണത്ത്‌ പ്രകടനം നടത്തി. കെ.എസ്‌.യു സംസ്ഥാന സെക്രട്ടറി ആദര്‍ശ്‌ ഭാര്‍ഗവന്‍ പൊതുയോഗം ഉദ്‌ഘാടനം ചെയ്‌തു. മുസ്​ലിം ലീഗ്‌ ഇളമാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എം. മുസ്‌തഫ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്‌ നേതാക്കളായ തോട്ടത്തറ രാധാകൃഷ്‌ണന്‍, ഇസ്‌മായില്‍ കുരന്തര, പ്രസാദ്‌ ചെറിയവെളിനല്ലൂര്‍, നവാസ്‌ കരുമല എന്നിവര്‍ സംസാരിച്ചു. പടം: ഐ. മുഹമ്മദ്‌ റഷീദിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച്​ കാരാളി കോണത്ത് യു.ഡി.എഫ്​ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story