Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 12:02 AM GMT Updated On
date_range 15 Feb 2022 12:02 AM GMTസംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് എൻ.ടി.എസ്.ഇ കോച്ചിങ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ഈ മതവിഭാഗത്തിൽപെട്ട 55 ശതമാനം മാർക്ക് നേടിയ, എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്നവർക്കും ഈ വർഷം എൻ.ടി.എസ്.ഇ പരീക്ഷക്ക് അപേക്ഷിച്ച 10ാം ക്ലാസ് വിദ്യാർഥികൾക്കുമാണ് ഓൺലൈൻ കോച്ചിങ്. എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ പരിഗണിക്കും. 30 ശതമാനം സീറ്റ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. www.minoritywelfare.kerala.gov.in ൽ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ (പഴയ ബ്ലോക്ക് ഓഫിസ്) പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ ഫെബ്രുവരി 19ന് മുമ്പ് നൽകണമെന്ന് പ്രിൻസിപ്പൽ ഡോ. എം.എം. ഷാജിവാസ് അറിയിച്ചു. വിവരങ്ങൾക്ക്: 0476 2664217, 9447428351.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story