Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:30 AM IST Updated On
date_range 15 Feb 2022 5:30 AM ISTദേശീയപാത വികസനത്തിനായി റോഡ് തുരന്നു; കുടിവെള്ള പൈപ്പുകൾ പൊട്ടി
text_fieldsbookmark_border
ഓച്ചിറ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഓച്ചിറ കല്ലൂർമുക്ക് ഭാഗത്തെ റോഡിലെ മണ്ണ് എക്സ്കവേറ്റർ ഉപയോഗിച്ച് നീക്കുന്നതിനിടെ, ജല അതോറിറ്റിയുടെ പ്രധാന പൈപ്പുകൾ പൊട്ടി. തുടർന്ന്, ഓച്ചിറ ട്രീറ്റ്മെമെന്‍റ് പ്ലാന്‍റിൽ നിന്നുള്ള ശുദ്ധജല വിതരണം നിർത്തി. പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്ന പ്രവർത്തങ്ങൾ നടക്കുന്നതിനാൽ ക്ലാപ്പന, ആലപ്പാട്, ഓച്ചിറ പഞ്ചായത്തുകളിലും കരുനാഗപ്പള്ളി നഗരസഭയിലും ചൊവ്വാഴ്ച ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. ഫോട്ടോ: ഓച്ചിറ, കല്ലൂർ മുക്കിലെ ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പുറത്തേക്കൊഴുകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
