Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹിജാബ് നിരോധനം: ജി.ഐ.ഒ...

ഹിജാബ് നിരോധനം: ജി.ഐ.ഒ പ്രതിഷേധ സംഗമം

text_fields
bookmark_border
(ചിത്രം) കൊല്ലം: 'ഹിജാബ് നിരോധനം: മുസ്​ലിം സ്വത്വം തന്നെയാണ് പ്രശ്നം' എന്ന തലക്കെട്ടിൽ ജി.ഐ.ഒ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ അമീന ലത്തീഫ് അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല നിയമവിഭാഗം അസി. പ്രഫസർ അഡ്വ. ഹാഷിം എം. കബീർ, വുമൺ ജസ്റ്റിസ് മൂവ്മൻെറ്​ ജില്ല പ്രസിഡൻറ്​ സബീന നാസർ എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജി.ഐ.ഒ ജില്ല കോഓഡിനേറ്റർ ഹുസ്ന വി. നിസാം സമാപനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ ഡോ. ആഫിയ ഹുമയൂൺ കബീർ ഖിറാഅത്തും ജില്ല സെക്രട്ടറി ആരിഫ സ്വാഗതവും പറഞ്ഞു. ഗൃഹനിരീക്ഷണത്തിലുള്ളവര്‍ ജാഗ്രത പാലിക്കണം-ഡി.എം.ഒ കൊല്ലം: രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍. രോഗികളുടെ ആരോഗ്യനില മോശം ആയേക്കാം. ഇത്തരം അവസ്ഥകള്‍ തിരിച്ചറിഞ്ഞ് തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ ചികിത്സിക്കുന്ന ഡോക്ടറുമായോ ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ തേടണം. കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസതടസ്സം, കിതപ്പ്, ബോധം മങ്ങുക, പരിസരബോധമില്ലാതെ പെരുമാറുക, നെഞ്ചുവേദന, അമിതമായ ക്ഷീണം, ഉണര്‍ത്താന്‍ പ്രയാസം, ഏതെങ്കിലും ഒരു കാല്‍പാദത്തില്‍ മാത്രം കാണുന്ന നീര്‍വീക്കം, നിര്‍ജലീകരണം, നേരത്തെ മറ്റ്​ രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, നിയന്ത്രിതമല്ലാത്ത പ്രമേഹം, രക്താതിമര്‍ദം, മാനസികസമ്മര്‍ദം, ഓക്‌സിജന്‍ സാച്ചുറേഷനുള്ള കുറവ് എന്നിവയാണ് റെഡ് ഫ്ലാഗ് ലക്ഷണങ്ങള്‍. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, എച്ച്.ഐ.വി എയ്ഡ്‌സ്, കരള്‍, വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും ഡോക്ടറുടെ അഭിപ്രായമനുസരിച്ച് കാറ്റഗറി അനുസരിച്ചുള്ള ആശുപത്രികളില്‍ തുടര്‍ ചികിത്സ തേടണം. കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഡി.എം.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story