Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഐ.എൻ.എൽ: ദേശീയ...

ഐ.എൻ.എൽ: ദേശീയ കമ്മിറ്റി തീരുമാനം സ്വാഗതാർഹം

text_fields
bookmark_border
കൊല്ലം: കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി നിലവിലെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേശീയ കമ്മിറ്റിയുടെ തീരുമാനം അഭിനന്ദനാർഹമാണെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉടൻതന്നെ മെംബർഷിപ് വിതരണം പൂർത്തിയാക്കി ദേശീയ കമ്മിറ്റി തീരുമാനമനുസരിച്ച് പുതിയ ജില്ല കമ്മിറ്റി രൂപവത്​കരിക്കുമെന്ന്​ പ്രസിഡന്‍റ്​ എ.എം. ഷെരീഫും ജനറൽ സെക്രട്ടറി സൈനുദ്ദീൻ ആദിനാടും അറിയിച്ചു. ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളും ദേശീയ കമ്മിറ്റിക്കൊപ്പമാണെന്നും ദേശീയ കമ്മിറ്റി തീരുമാനങ്ങൾ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ പറഞ്ഞു. ആർ.​വൈ.എഫ്​ ജില്ല സമ്മേളനം കൊല്ലം: ആർ.​വൈ.എഫ്​ ജില്ല സമ്മേളനം മാർച്ച് രണ്ടുമുതൽ നാലുവരെ കണ്ണനല്ലൂർ ഷാൻ ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം ആർ.​എസ്​.പി കേന്ദ്ര കമ്മിറ്റി അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ആർ.​എസ്​.പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം യോഗത്തിൽ ചെയർമാൻ ജി. വേണുഗോപാൽ അധ്യക്ഷതവഹിച്ചു. കൺവീനർ സുഭാഷ് എസ്​. കല്ലട, ടി.സി. വിജയൻ, എം.എസ്​. ഗോപകുമാർ, ഫിറോസ് ഷാ സമദ്, എസ്​. ലാലു, സി.എം ഷെരീഫ്, പുലത്തറ നൗഷാദ്, അബ്ദുൽ സത്താർ തുടങ്ങിയവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story