Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:28 AM IST Updated On
date_range 15 Feb 2022 5:28 AM ISTപ്രതിഷേധ മാര്‍ച്ച്
text_fieldsbookmark_border
(ചിത്രം) കൊല്ലം: ഹിജാബ് വിരുദ്ധസമരം ഇന്ത്യയുടെ മാനവികതയെ തകര്‍ക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദുകൃഷ്ണ. സിറ്റിസണ്‍ പ്രൊട്ടക്ഷന്‍ ഫോറം വനിത വിഭാഗം കൊല്ലം ജില്ല കമ്മിറ്റി ശിരോവസ്ത്ര വിലക്കിനെതിരെ സംഘടിപ്പിച്ച കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മൈലക്കാട് ഷാ മുഖ്യപ്രഭാഷണം നടത്തി. ശശികുമാരി വര്‍ക്കല, ഷാനവാസ്ഖാന്‍, ബി.എന്‍. ശശികുമാര്‍, ബ്രൈറ്റ് സെയ്ഫുദ്ദീന്‍, നിസാം ചകിരിക്കട, സബൂറ ഷഹീര്‍, അസീന, സജീന ഷാ, നിസ, സജീന എന്നിവര്‍ സംസാരിച്ചു. തഴവയിലെ തഴപ്പായ നിർമാണം വിപുലീകരിക്കാൻ കരകൗശല വികസന കോർപറേഷൻ കൊല്ലം: തഴവയിലെ പരമ്പരാഗത തഴപ്പായ നിർമാണം വിപുലീകരിക്കാൻ വിപുലമായ പദ്ധതികളുമായി സംസ്ഥാന കരകൗശല വികസന കോർപറേഷൻ. പട്ടികജാതി പട്ടികവർഗ വകുപ്പിന്‍റെ സഹകരത്തോടെയാണ് തഴവയിൽ കോർപറേഷൻ പദ്ധതി നടപ്പാക്കുന്നത്. തഴപ്പായ നിർമാണത്തിന് ഉപയോഗിക്കുന്ന കൈത അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് വിവിധയിനം കരകൗശല വസ്തുക്കൾ നിർമിക്കുന്ന ആർട്ടിസാന്മാരെയും തഴപ്പായ നിർമാണ സൊസൈറ്റികളെയും പദ്ധതിയുടെ ഭാഗമാക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ലാപ്പന, ആലപ്പാട്, ഓച്ചിറ, തൊടിയൂർ, തഴവ, കുലശേഖരപുരം എന്നീ പഞ്ചായത്തുകളിലെ പരമ്പരാഗത തൊഴിലാളികൾ, കരകൗശല കലാകാരന്മാർ, തഴപ്പായ നിർമാണ സൊസൈറ്റികൾ എന്നിവർക്ക് ഇതിന്‍റെ ഭാഗമാകാൻ അവസരമുണ്ട്. ക്ലസ്റ്റർ രൂപവത്കരണത്തിന്റെ പ്രാരംഭ യോഗം 16 ന് രാവിലെ 10.30 ന് തഴവ പഞ്ചായത്ത് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് കരകൗശല വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ.എസ്. അനിൽകുമാർ അറിയിച്ചു. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെല്ലാം യോഗത്തിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story