Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:37 AM IST Updated On
date_range 14 Feb 2022 5:37 AM ISTശിവശങ്കറിന്റെ പുസ്തകരചന മുഖ്യമന്ത്രിയുടെ അറിവോടെ -കെ. സുരേന്ദ്രൻ
text_fieldsbookmark_border
ചടയമംഗലം: ശിവശങ്കറിന്റെ പുസ്തകരചന മുഖ്യമന്ത്രിയുടെ അറിവും ആശീർവാദത്തോടും കൂടിയാണന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദീനദയാൽ ഉപാധ്യായ സ്മൃതി ദിനാഘോഷങ്ങളോടനു ബന്ധിച്ച് ചടയമംഗലം മണ്ഡലം കുരിയോട് 54ാം നമ്പർ ബൂത്ത് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറിനെ ന്യായീകരിക്കുക വഴി തനിക്കെതിരെ ശിവശങ്കറിൽനിന്ന് വന്നേക്കാവുന്ന വെളിപ്പെടുത്തലുകൾക്ക് തടയിടുകയാണ് മുഖ്യന്ത്രിയുടെ ഉദ്ദേശ്യം. സർവിസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം, കേന്ദ്ര ഏജൻസികൾക്കെതിരെ നടത്തിയ ഗുരുതരമായ ആരോപണങ്ങൾ എന്നിവയിൽ ശിവശങ്കറിനുമേൽ നടപടിയെടുക്കണം. കെ. റെയിൽ പദ്ധതി ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കാൻ ബി.ജെ.പി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story