Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാലിന്യം നിറഞ്ഞ്...

മാലിന്യം നിറഞ്ഞ് വട്ടമൺ തോട്

text_fields
bookmark_border
മാലിന്യം നിറഞ്ഞ് വട്ടമൺ തോട്
cancel
അഞ്ചൽ: കിഴക്കൻ മേഖലയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ അഞ്ചൽ വട്ടമൺ തോട്ടിൽ തള്ളുന്ന മാലിന്യംമൂലം വെള്ളം ഉപയോഗിക്കാൻ പറ്റാത്ത നിലയിലായി. പടിഞ്ഞാറ്റിൻകര, വട്ടമൺ, ആനപ്പുഴയ്ക്കൽ മുതലായ ഭാഗങ്ങളിലെല്ലാം പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി വൻതോതിൽ മാലിന്യം തള്ളുകയാണ്. ഇപ്പോൾ നീരൊഴുക്ക് കുറവായതിനാൽ ആഴമുള്ള ഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. വെള്ളത്തിലിറങ്ങിയാൽ ശരീരം ചൊറിഞ്ഞ് പൊട്ടുമെന്നതിനാൽ നാൽക്കാലികളെ കുളിപ്പിക്കുന്നതിന് പോലും പരിസരവാസികൾ തോട്ടിലെ വെള്ളം ഉപയോഗിക്കാറില്ല. വട്ടമൺ പാലത്തിന്‍റെ ഇരുഭാഗത്തും മാലിന്യം തള്ളൽ പതിവാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ഈ ഭാഗത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് ഇടമുളയ്ക്കൽ-അഞ്ചൽ ഗ്രാമ പഞ്ചായത്തധികൃതർ നേരത്തേ ഉറപ്പുനൽകിയിരുന്നതാണെന്നും പുതിയ പഞ്ചായത്ത് ഭരണസമിതികൾ അധികാരത്തിൽ വന്നതോടെ വാഗ്ദാനങ്ങൾ വിസ്മൃതിയിലായെന്നും നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story