Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹൈടെക് ചീട്ടുകളി:...

ഹൈടെക് ചീട്ടുകളി: പിടിയിലായവരിൽ ജനപ്രതിനിധിയും പ്രാദേശിക നേതാക്കളും; പൊലീസിന് നൽകിയത് വ്യാജ വിലാസം

text_fields
bookmark_border
attn desk അഞ്ചൽ: ഏരൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ ഹൈടെക് ചീട്ടുകളി സംഘത്തിൽപെട്ടത് ഗ്രാമപഞ്ചായത്തംഗവും വിവിധ പാർട്ടികളുടെ പ്രാദേശിക നേതാക്കളും. ചിലർ പൊലീസിന് നൽകിയത് വ്യാജപേരും വിലാസവും. തങ്ങളെപ്പറ്റി നാട്ടിൽ അറിയപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ വ്യാജപേരും വിലാസവും നൽകിയതെന്നാണ് വിവരം. തുടർന്ന്​ പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് ഇവരുടെ യഥാർഥ പേരും വിലാസവും ലഭിച്ചത്. പിടിയിലായവരിൽ ചിലർ കോൺഗ്രസ്, മുസ്​ലിം ലീഗ്, സി.പി.എം പാർട്ടികളുമായി ബന്ധമുള്ളവരും ഔദ്യോഗിക സ്ഥാനമാനങ്ങൾ വഹിക്കുന്നവരുമാണ്. ഇളമാട്, ചടയമംഗലം, ഇടമുളയ്ക്കൽ, കുളത്തൂപ്പുഴ, അഞ്ചൽ പഞ്ചായത്തുകളിലുള്ളവരാണിവർ. ഒരാൾ ഇളമാട് ഗ്രാമപഞ്ചായത്തിലെ മുസ്​ലിം ലീഗിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ്. ഒരാൾ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും മറ്റൊരാൾ സി.പി.എമ്മിന്റെ സജീവ പ്രവർത്തകനുമാണ്. സംഭവം പുറത്തായതോടെ ഇവർക്കെതിരേ പ്രദേശത്തും അതാത് പാർട്ടികളിലും ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story