Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 12:01 AM GMT Updated On
date_range 14 Feb 2022 12:01 AM GMTകുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും കനാൽ തുറക്കാൻ നടപടിയില്ല
text_fieldsbookmark_border
ശാസ്താംകോട്ട: വേനലിൽ രൂക്ഷമായ ജലക്ഷാമവും കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടിട്ടും കുന്നത്തൂരിൽ കനാൽ തുറക്കാൻ നടപടിയില്ലെന്ന് പരാതി. ഒരുമാസം മുമ്പ് കല്ലട പദ്ധതിയുടെ വലതുകര കനാൽ തുറെന്നങ്കിലും ശാസ്താംകോട്ട മേഖലയിലെ ഉപകനാലുകൾ തുറക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് മൂലം പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ രൂക്ഷമായ ജലക്ഷാമവും കുടിവെള്ളക്ഷാമവും ആണ്. മുൻ വർഷങ്ങളിൽ ജനുവരി മാസത്തിൽ തന്നെ കനാൽ തുറന്നിരുന്നു. ഈ വർഷം ഫെബ്രുവരി പകുതി ആയിട്ടും കനാൽ തുറന്നിട്ടില്ല. കനാൽ തുറക്കുമെന്ന പ്രതീക്ഷയിൽ പാടശേഖരങ്ങളിലടക്കം വിവിധ മേഖലകളിൽ കൃഷി ഇറക്കിയ കർഷകർ വലയുകയാണ്. വേനൽ മൂലം താലൂക്കിലെ ഒട്ടുമിക്ക മേഖലയിലെയും കിണറുകൾ വറ്റി. കനാൽ തുറന്നാൽ കിണറുകൾ നിറയാറുണ്ട്. തുറക്കുന്നതിന് മുന്നോടിയായി കനാലുകൾ വൃത്തിയാക്കാത്തതാണ് വൈകലിന് കാരണമെന്ന് കെ.ഐ.പി അധികൃതർ പറയുന്നു. കഴിഞ്ഞ ഏതാനും വർഷമായി പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിപ്രകാരമാണ് കനാൽ വൃത്തിയാക്കിയിരുന്നത്. ഇത്തവണ പഞ്ചായത്തുകൾ ഇതിന് തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story