Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'ഹിജാബ് വിലക്കുന്നത്...

'ഹിജാബ് വിലക്കുന്നത് മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം'

text_fields
bookmark_border
ശാസ്താംകോട്ട: ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ് കർണാടക സർക്കാർ മുസ്​ലിം വിദ്യാർഥിനികളുടെ ഹിജാബ് വിലക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്ന് പി.ഡി.പി കുന്നത്തൂർ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹിജാബ് വിഷയത്തിൽ കേരള ഗവർണർ നടത്തിയ അഭിപ്രായ പ്രകടനം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എല്ലാ മതചിഹ്നങ്ങളെയും ഒന്നായി കാണാൻ ഗവർണർ ശ്രമിക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു. ഹിജാബ് വിലക്കിലൂടെ മുസ്​ലിം വിദ്യാർഥിനികളെ കാമ്പസുകളിൽനിന്ന്​ മാറ്റി നിർത്താനാണ് അധികാരികൾ ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധവും ഹിജാബ് കാമ്പയിനും സംഘടിപ്പിക്കുമെന്നും പി.ഡി.പി കുന്നത്തൂർ മണ്ഡലം പ്രസിഡൻറ്​ അഷ്റഫ് ഐ.സി.എസ്, സെക്രട്ടറി പി.എ. അൻസർ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story