Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:30 AM IST Updated On
date_range 14 Feb 2022 5:30 AM ISTനെടുമൺകാവ് പാലം അപകടാവസ്ഥയിൽ
text_fieldsbookmark_border
ഓയൂർ: കരീപ്ര പഞ്ചായത്തിലെ നെടുമൺകാവ് പാലം അപകടാവസ്ഥയിലായി. കൊല്ലം-കുളത്തൂപ്പുഴ, നെടുമൺകാവ്-വെളിയം റോഡ് കടന്നുപോകുന്ന പ്രധാന പാലമാണ് ഇത്. പാലത്തിന്‍റെ ഇരു കൈവരികളും ദ്രവിച്ച് ഇളകിയ നിലയിലാണ്. അര നൂറ്റാണ്ട് പഴക്കം വരുന്ന പാലം ബലക്ഷയത്തിലാണ്. ഇടുങ്ങിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രികർക്കും മറ്റും സൈഡ് െകാടുക്കാൻ ബുദ്ധിമുട്ടായി. ഇടതടവില്ലാതെയുള്ള വാഹനങ്ങളുടെ തിരക്കുപിടിച്ച സഞ്ചാരം നിലവിലെ സാഹചര്യത്തിൽ പാലത്തിന്‍റെ അവസ്ഥയെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പാലം പുതുക്കിപ്പണിയുന്നതിനായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും വകുപ്പധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമാണ് ഉള്ളത്. പടം :നെടുമൺകാവ്പാലം അപകടാവസ്ഥയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
