Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 12:00 AM GMT Updated On
date_range 14 Feb 2022 12:00 AM GMTമരുന്നിന്‍റെ മണമില്ലാത്ത ആശുപത്രിയിൽ മാറ്റത്തിന്‍റെ നറുമണം
text_fieldsbookmark_border
പുനലൂർ താലൂക്ക് ആശുപത്രിയുടെ മികവ് വർഷങ്ങളായി നാം കണ്ടറിഞ്ഞതാണ്. ഇന്ന് അത്യാധുനിക കെട്ടിടവും സൗകര്യങ്ങളുമായി രാജ്യാന്തര നിലവാരത്തിലുള്ള സേവനം ലഭിക്കുന്ന സർക്കാർ ആശുപത്രി എന്ന് പറഞ്ഞാലും അധികമാകില്ല. മരുന്നിന്‍റെ മണമില്ലാത്ത, സുഗന്ധം പരക്കുന്ന പുനലൂർ താലൂക്ക് ആശുപത്രിക്ക് കായകൽപ് പുരസ്കാരം മത്സരരംത്ത് ഇല്ലെങ്കിൽ മാത്രമേ അന്യമാകുകയുള്ളൂ. നൂറിലധികം ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നിരന്തരം ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഈ സ്ഥാപനം ഇത്തവണ താലൂക്ക് ആശുപത്രികളിൽ സംസ്ഥാനത്ത് ഒന്നാമത് തന്നെ. പ്ലാസ്റ്റിക് നിരോധനം, ബയോഗ്യാസ് പ്ലാന്‍റ്, ഇ-േടായ്ലറ്റ്, എയ്റോബിക് കമ്പോസ്റ്റ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്‍റ്, ബയോമെഡിക്കൽ മാലിന്യം നീക്കാൻ സ്ഥിരം സംവിധാനം, മഴവെള്ള സംഭരണി, ചൂടുവെള്ളം ലഭിക്കാൻ സോളാർ ഹീറ്റർ, പേപ്പർ പുനരുപയോഗം എന്നിങ്ങനെ മാതൃകാപ്രവർത്തനങ്ങൾ എണ്ണിയാലൊടുങ്ങുന്നില്ല. റോബോർട്ടിനെ ഉപയോഗിച്ചുള്ള ശുചീകരണം എന്ന അവിശ്വസനീയമായ നേട്ടവും ഈ സർക്കാർ ആശുപത്രിക്ക് സ്വന്തം. ആഴ്ചയിലൊരിക്കൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ജീവനക്കാർ പങ്കെടുക്കുന്ന ശുചീകരണ യജ്ഞം പോലുള്ള പദ്ധതികൾ കൊണ്ടെല്ലാം വേറിട്ട് നിൽക്കുന്ന പുനലൂർ ആശുപത്രി എന്തുകൊണ്ടും ഈ പുരസ്കാരം അർഹിക്കുന്നു. .............. എല്ലാക്കാലത്തും ഗുണനിലവാരമുള്ള സേവനങ്ങൾക്കായി മുന്നിൽ നിന്ന, നിൽക്കുന്ന സ്ഥാപനമാണ് പുനലൂർ താലൂക്ക് ആശുപത്രി. സംസ്ഥാനത്ത് ആദ്യമായി ദേശീയ ക്വാളിറ്റി, കായകൽപ്, മലിനീകരണ നിയന്ത്രണബോർഡ് എന്നിവയുടെ അംഗീകാരങ്ങൾ ലഭിച്ച പ്രധാന ആശുപത്രി എന്ന നേട്ടവും സ്വന്തമായുണ്ട്. ജീവനക്കാരുടെ കൂട്ടായ്മ തന്നെയാണ് വിജയത്തിന് പിന്നിൽ. രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുക ലക്ഷ്യമായി കണ്ടുള്ള പ്രവർത്തനങ്ങൾക്ക് സഹായമായി നിന്ന ജീവനക്കാർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും നന്ദി പറയുകയാണ് ഈ അവസരത്തിൽ. ഡോ. ഷഹീർഷ, പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story