Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:28 AM IST Updated On
date_range 14 Feb 2022 5:28 AM ISTവൃക്ഷവ്യാപന പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
കൊല്ലം: നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലുള്ള ജില്ലതല വൃക്ഷവ്യാപന പദ്ധതി കലക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഓഡിനേറ്റർ എസ്. ജേക്കബ്, ജില്ല കോഓഡിനേറ്റർ ഡോ. മുംതാസ്, റിട്ട. തഹസിൽദാർ ബി. ലിസി, എക്സിക്യൂട്ടിവ് മെംബർമാരായ ഫാരിസ് മുസ്ലിയാർ, നിക്സൺ ജോർജ് എന്നിവർ പങ്കെടുത്തു. ജപ്തി നടപടികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വായ്പകളും ചെറുകിട ഇടത്തരം വായ്പകളും എടുത്തവര്‍ക്കെതിരെ ബാങ്കുകളും റവന്യൂ അധികാരികളും നടത്തുന്ന ജപ്തി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ പലിശയില്‍ നിന്ന് വായ്പക്കാരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story