Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപ്പള്ളി...

കരുനാഗപ്പള്ളി താലൂക്കാശുപത്രിയും മികവിന്‍റെ കേന്ദ്രം

text_fields
bookmark_border
കരുനാഗപ്പള്ളി: കായകൽപ്​ പുരസ്കാര നിർണയത്തിൽ സബ്​ജില്ല തലത്തിൽ 70 ശതമാനത്തിന്​ മുകളിൽ മാർക്കുമായി പ്രോത്സാഹന സമ്മാനം നേടിയ കരുനാഗപ്പള്ളി താലൂക്കാശുപത്രിയും മികവിന്‍റെ കേന്ദ്രമാണ്​. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ പുനലൂർ താലൂക്കാശുപത്രിയുടെ തലത്തിലേക്ക്​ ഉയർത്താനുള്ള ലക്ഷ്യം വെച്ച്​ ആരോഗ്യവകുപ്പ്​ പ്രവർത്തനങ്ങൾ നടത്തുന്ന കരുനാഗപ്പള്ളിക്ക്​ 71.69 ശതമാനം മാർക്കാണ്​ ലഭിച്ചത്​. 2018-2019, 2019-2020 കാലഘട്ടത്തിൽ കായകൽപ്​ പുരസ്കാരം ലഭിച്ചിരുന്നു. സംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനമാണ് രണ്ട് തവണ ലഭിച്ചത്. സംസ്ഥാനത്ത് താലൂക്കാശുപത്രികളിൽ കരുനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സക്കെത്തുന്നത്. പ്രതിദിനം ഒ.പി വിഭാഗത്തിൽ ശരാശരി 900-1200 രോഗികൾ എത്തുന്നതായി കണക്കുകൾ. അത്യാഹിത വിഭാഗത്തിലും തിരക്കിൽ മുൻപന്തിയിലാണ്. ചികിത്സ സൗകര്യവും മികവുറ്റതാണ്​. ആധുനിക സൗകര്യങ്ങളുള്ള ഓപറേഷൻ തിയറ്ററുകൾ, ലബോറട്ടറി, അൾട്രാസൗണ്ട്​ സ്കാനിംഗ്, ഡിജിക്റ്റർ എക്സ്റേ സംവിധാനം ഉൾപ്പെടെയുണ്ട്​. ഒരേസമയം ആറ് പേർക്ക് ഡയാലിസിസ് ചെയ്യാൻ സൗകര്യമുള്ള സെന്‍ററുമുണ്ട്. കേരളത്തിൽ ആധ്യമായി അഥിതി തൊഴിലാളികൾക്കായി ഡി.സി.പി സംവിധാനം ആരംഭിച്ചതും നേട്ടമായുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story