Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:03 AM GMT Updated On
date_range 13 Feb 2022 12:03 AM GMTഅഞ്ചൽ കുടിവെള്ള പദ്ധതി ഉപേക്ഷിച്ച നിലയിൽ; പമ്പിങ് നിർത്തിയിട്ട് നാല് വർഷം
text_fieldsbookmark_border
അഞ്ചൽ: അഞ്ചൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗസ് പ്രവർത്തനം നിർത്തിവെച്ചിട്ട് നാല് വർഷം. ഇത്തിക്കരയാറ്റിൽ കുഴിയന്തടത്തിലാണ് പമ്പ് ഹൗസ് സ്ഥാപിച്ചിരുന്നത്. ഇത്തിക്കരയാറ്റിൽ കിണർ കുഴിച്ച്, തടയണ കെട്ടി വെള്ളം ശേഖരിച്ചാണ് പമ്പിങ് നടത്തിയിരുന്നത്. അഞ്ചൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നുമാണ് വെള്ളമെത്തിച്ചിരുന്നത്. ആറ്റിൽ അടിഞ്ഞുകൂടുന്ന ഇറച്ചിക്കോഴി മാലിന്യം മൂലം ദുർഗന്ധവും ഓരും നിറഞ്ഞ് വെള്ളം ഉപയോഗിക്കാൻ പറ്റാതായതോടെയാണ് പമ്പിങ് നിർത്തേണ്ടിവന്നത്. മാലിന്യം തള്ളുന്നവരെ പലപ്പോഴും നാട്ടുകാർ പിടികൂടിയിരുന്നെങ്കിലും ഫലപ്രദമായി തടയാൻ കഴിഞ്ഞിരുന്നില്ല. പ്രവർത്തനരഹിതമായ പമ്പ് ഹൗസും പരിസരവും സാമൂഹ്യ വിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. ജലവിതരണം ആരംഭിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story