Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോലിഞ്ചിമലയില്‍...

കോലിഞ്ചിമലയില്‍ വിളക്കുടി പഞ്ചായത്ത് ഭരണസമിതി സന്ദര്‍ശനം നടത്തി

text_fields
bookmark_border
കോലിഞ്ചിമലയില്‍ വിളക്കുടി പഞ്ചായത്ത് ഭരണസമിതി സന്ദര്‍ശനം നടത്തി
cancel
കുന്നിക്കോട്: പാറഖനനത്തിന് അനുമതി ലഭിച്ച കോലിഞ്ചിമലയില്‍ വിളക്കുടി പഞ്ചായത്ത് ഭരണസമിതിയും കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശനം നടത്തി. മലയുടെ ഒരു ഭാഗത്ത് ആരംഭിക്കുന്ന ഖനനം സമീപത്തെ ചെമ്പുമലയിലെ കുടിവെള്ള സംഭരണിയെ എറെ ബാധിക്കുന്നതാണ്. ഇതിനുപുറമെ കുമരന്‍പാറ കുടിവെള്ള പദ്ധതിയെ ബാധിക്കുന്ന തരത്തിലാണ്​ ക്വാറി ആരംഭിക്കുന്നത്. മേഖലയിലെ ഏക്കർകണക്കിന് ഭൂമി ക്വാറി നടത്തിപ്പുകാര്‍ വലിയ വില നല്‍കി സ്വന്തമാക്കിയിട്ടുണ്ട്. ഖനനത്തിനും ക്രഷറിനുമായി നിരവധി ഭീമന്‍ യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്​. ക്വാറി നടത്തിപ്പിനായി ലൈസൻസ് ലഭിച്ചതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്നും വിദഗ്​ധ നിയമോപദേശം തേടി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അദബിയ നാസറുദ്ദീൻ പറഞ്ഞു. കോണ്‍ഗ്രസ് വിളക്കുടി ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധയോഗവും ചേര്‍ന്നു. വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സലീം സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ജെ. ഷാജഹാന്‍, പഞ്ചായത്ത് അംഗം റെജീനാ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുല്‍ കുന്നിക്കോട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാറക്വാറി സന്ദര്‍ശിച്ചത്. പടം.....പ്രതിഷേധവുമായി കോലിഞ്ചിമലയിലെ പാറ ക്വാറിയിലേക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ photo kolinji mala samaram
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story