Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:28 AM IST Updated On
date_range 13 Feb 2022 5:28 AM ISTകോവിഡ് പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധം
text_fieldsbookmark_border
കൊല്ലം: മാനദണ്ഡമില്ലാതെ കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടി മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ. സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരിശോധന നിരക്ക് കുറയ്ക്കുന്നതുമൂലം ഗുണമേന്മയില്ലാത്ത സാമഗ്രികൾ ഉപയോഗിച്ച് പരിശോധന നടത്തുന്ന രീതിയിലേക്ക് പല ലാബുകളും മാറും. ഇത് പരിശോധന ഫലത്തിനെ കാര്യമായി ബാധിക്കും. പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് 14ന് ഡി.എം.ഒ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ ബിജോയ് വി. തോമസ്, വിജയൻപിള്ള, സത്താർ, ഐസക്, ചന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story