Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനാസ്ഥയുടെ ഉദാഹരണമായി...

അനാസ്ഥയുടെ ഉദാഹരണമായി ഇളമാട് പഞ്ചായത്ത് ഓഫിസിന് സമീപത്തെ പൈപ്പ്​ പൊട്ടൽ

text_fields
bookmark_border
അനാസ്ഥയുടെ ഉദാഹരണമായി ഇളമാട് പഞ്ചായത്ത് ഓഫിസിന് സമീപത്തെ പൈപ്പ്​ പൊട്ടൽ
cancel
ഓയൂർ: അധികൃത അനാസ്ഥയുടെ ഉദാഹരണമായി ഇളമാട് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടൽ. ഇവിടെ പൈപ്പ്​ പൊട്ടി ജലം പാഴാകുന്നതും ഇത്​ കാരണം റോഡ്​ തകരുന്നതും സ്ഥിരമായിട്ടും പരിഹാരം കാണാൻ അധികൃതർ ചെറുവിരൽ അനക്കുന്ന മട്ടില്ല. പൈപ്പ് പൊട്ടലിനെ തുടർന്ന് റോഡ്​ തകർച്ച കൂടു​മ്പോൾ പമ്പിങ് നിർത്തിവെക്കുന്നതാണ്​ വാട്ടർ അതോറിറ്റി അധികൃതർ സ്വീകരിക്കുന്ന 'ഏക പോംവഴി'. പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തുക എന്ന പ്രാഥമിക പ്രവർത്തനത്തിന്​ പോലും ഇതുവരെ മെനക്കെട്ടിട്ടില്ല. വെള്ളം കിട്ടാതാകു​മ്പോൾ നാട്ടുകാർ പരാതിയുമായി വരുന്നതോടെ വീണ്ടും പമ്പിങ് പുനരാരംഭിക്കുകയും പൊട്ടിയ പൈപ്പിലൂടെ വീണ്ടും വെള്ളം പാഴാകുന്നതുമാണ് സ്ഥിരം നടപടി. മാസങ്ങളായി ഇത്​ തുടരുകയാണ്​. ഇപ്പോൾ ഈ ഭാഗത്തെ റോഡ് കുഴിഞ്ഞ്​ വെള്ളം ഉയർന്നുപൊങ്ങുന്ന നിലയിലാണ്. ആയൂർ-ഓയൂർ റോഡ് കടന്നുപോകുന്ന പ്രധാന റോഡാണിത്. വെള്ളം നിറഞ്ഞ കുഴിയിൽ വാഹനങ്ങൾ വീഴാതിരിക്കാൻ നാട്ടുകാർ കമ്പ് കുത്തിവെച്ച് മുകളിൽ ചുവന്ന തുണിയിട്ടിരിക്കുകയാണ്​​. പടം : ഇളമാട് പഞ്ചായത്ത് ഓഫിസിന് സമീപം ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story