Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:32 AM IST Updated On
date_range 12 Feb 2022 5:32 AM ISTറോഡ് നിർമാണത്തിൽ അശാസ്ത്രീയതയാരോപിച്ച് നാട്ടുകാർ
text_fieldsbookmark_border
അഞ്ചൽ: ഏരൂർ-വിളക്കുപാറ റോഡിന്‍റെ നിർമാണത്തിൽ പാകപ്പിഴയുണ്ടെന്ന ആരോപണവുമായി ഗ്രാമ പഞ്ചായത്തംഗമുൾപ്പെടെയുള്ളവർ രംഗത്ത്. അയിലറ ഹൈസ്കൂൾ ജങ്ഷനിലുള്ള കലുങ്കും ഓടയും പൂർണമായും നികത്തിയാണ് റോഡ് നിർമിക്കുന്നതെന്നും ഇത് മഴക്കാലത്ത് വെള്ളക്കെട്ടിനും റോഡിന്‍റെ തകര്‍ച്ചക്കും ഇടയാക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഏലാകളിലൂടെയും കൈത്തോടുകളിലൂടെയും ഒഴുകിയെത്തുന്ന വെള്ളം ഇവിടത്തെ കലുങ്കിനടിയിലൂടെയാണ് ഒഴുകിയിരുന്നത്. അതാണിപ്പോൾ നികത്തിയിരിക്കുന്നത്. പ്രാദേശികമായ പഠനം നടത്താതെയാണ് റോഡ് നിർമിക്കുന്നതെന്നും ഇവിടെ പുതിയ കലുങ്കും ഓടയും പുനർനിർമിക്കാൻ അധികൃതർ തയാറാകണമെന്നും ഗ്രാമപഞ്ചായത്തംഗം അനുരാജ് ആവശ്യപ്പെട്ടു. ചിത്രം. ഏരൂർ-വിളക്കുപാറ പാതയിൽ അയിലറ ഹൈസ്കൂൾ ജങ്ഷനിൽ നിലവിലുള്ള കലുങ്കും ഓടയും നികത്തി റോഡ് പുനർനിർമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
