Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:01 AM GMT Updated On
date_range 12 Feb 2022 12:01 AM GMTചെമ്പുമല കുടിവെള്ള സംഭരണിക്ക് ഭീഷണിയായി കോലിഞ്ചിമലയില്‍ പാറഖനനത്തിന് അനുമതി
text_fieldsbookmark_border
കുന്നിക്കോട്: പുതിയതായി ആരംഭിക്കുന്ന ഇളമ്പല്‍ കോലിഞ്ചിമലയിലെ പാറഖനനം ചെമ്പുമല ഭൂതല കുടിവെള്ളസംഭരണിക്ക് ഭീഷണിയുയർത്തുമെന്ന് ആശങ്ക. 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ബൃഹത്തായ ചെമ്പുമല ടാങ്കിന് സമീപത്തായാണ് വിളക്കുടി പഞ്ചായത്ത് അതിർത്തിയിൽ ക്രഷർ യൂനിറ്റിനായി പാറഖനനത്തിന് സർക്കാർതലത്തിൽ അനുമതി നൽകിയിരിക്കുന്നത്. 40 ഏക്കർ വ്യാപിച്ചുകിടക്കുന്ന പാറക്കൂട്ടങ്ങള്‍ ഉള്‍പ്പെടുന്ന മലയുടെ മറുവശത്താണ് കുടിവെള്ള സംഭരണി. മഞ്ഞമണ്‍കാല കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം സംഭരിക്കുന്നതിന് വേണ്ടിയാണ് ഭൂതല ടാങ്ക് സ്ഥാപിച്ചത്. ഇവിടെനിന്ന് കടുവപാറക്കും പച്ചിലമലയിലെ ടാങ്കിലേക്കും ജലം വിതരണം ചെയ്യാനും പദ്ധതിയുണ്ട്. വിളക്കുടിയിലെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ക്രഷറിനുവേണ്ടി അനുമതി നൽകിയത്രെ. മാർച്ചിൽ കമീഷൻ ചെയ്യാനൊരുങ്ങുന്ന മഞ്ഞമണ്‍കാല പദ്ധതിയില്‍ കഴിഞ്ഞ ദിവസം എം.എൽ.എയുടെ മേൽനോട്ടത്തിൽ ട്രയൽ റൺ നടത്തിയിരുന്നു. അഞ്ച് വർഷങ്ങൾക്കു മുമ്പ് പട്ടാഴി പൂക്കുന്നിമല കുടിവെള്ള പദ്ധതിയുടെ സമീപത്തും പാറ ഖനനത്തിനായി അനുമതി നൽകിയിരുന്നു. എന്നാല്‍, ജലസംഭരണിക്ക് ദോഷകരമാകുമെന്ന പാരിസ്ഥിതിക ആഘാത പഠനറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഒടുവിൽ അനുമതി നിഷേധിക്കുകയായിരുന്നു. വലിയപാറകൾ പൊട്ടിക്കുമ്പോൾ സംഭരണിയെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥരും പറയുന്നുണ്ട്. ടാങ്കിന്‍റെ മുക്കാല്‍ ഭാഗവും മണ്ണിനടിയിലാണ്. ഇതിനാല്‍തന്നെ പാറഖനനത്തിന്‍റെ സ്ഫോടനം ഉണ്ടാകുമ്പോള്‍ സംഭരണിക്ക് ബലക്ഷയം ഉണ്ടാകും. പാറഖനനത്തിനുള്ള അനുമതി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായുയർത്തി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ. പടം....മഞ്ഞമണ്‍കാല കുടിവെള്ളപദ്ധതിയുടെ ഭാഗമായ ചെമ്പുമലയിലെ ഭൂതല ജലസംഭരണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story