Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയൂനുസ്​കുഞ്ഞ്​...

യൂനുസ്​കുഞ്ഞ്​ അനുസ്മരണം

text_fields
bookmark_border
(ചിത്രം) ഇരവിപുരം: മുസ്​ലിംലീഗ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂനുസ്​കുഞ്ഞ്​ അനുസ്മരണവും പ്രാർഥന സമ്മേളനവും നടത്തി. ലീഗ് ജില്ല കമ്മിറ്റി ഓഫിസിൽ കുറിക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. ബഷീർ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. നാസിമുദ്ദീൻ പള്ളിമുക്ക് അധ്യക്ഷതവഹിച്ചു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി പ്രാർഥനക്ക്​ നേതൃത്വം നൽകി. ലീഗ് ജില്ല ഭാരവാഹികളായ അൻസറുദ്ദീൻ, അഡ്വ. സുൽഫിക്കർ സലാം, മുള്ളുകാട്ടിൽ സാദിഖ്, ഉമയനല്ലൂർ ഷിഹാബുദ്ദീൻ, അഹമ്മദ് ഉഖൈൽ, അബ്ദുൽ റഹുമാൻ, മണക്കാട് നജിമുദ്ദീൻ, ഫസലുദീൻ, നൗഷാദ് യൂനുസ്, എം.എസ്. സജീവ്, തോപ്പിൽ നൗഷാദ്, കിടങ്ങിൽ സുധീർ, പോളയത്തോട് ഷാജഹാൻ, മുഹമ്മദ് സുഹൈൽ, അഹമ്മദ് തുഫൈൽ, ഹബീബ് മുഹമ്മദ്, അൻസർ പള്ളിമുക്ക് എന്നിവർ സംസാരിച്ചു. അപേക്ഷ നിയമവിരുദ്ധം കൊല്ലം: പ്രാതിനിധ്യ വോട്ടവകാശത്തിനുവേണ്ടി എസ്​.എൻ.ഡി.പി യോഗം സർക്കാറിന്​ നൽകുന്ന അപേക്ഷ നിയമവിരുദ്ധമാണെന്ന് എസ്​.എൻ.ഡി.പി സംരക്ഷണസമിതി. അപേക്ഷയിന്മേൽ നടപടി എടുക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കും. കഴിഞ്ഞ 25 വർഷമായി ജനാധിപത്യാവകാശം നിഷേധിച്ചതിനെതിരെ എസ്​.എൻ.ഡി.പി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജികളിൽ യോഗത്തിൽ ജനാധിപത്യം പുനഃസ്ഥാപിച്ച് എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ലഭിച്ച വിധിയെ അട്ടിമറിക്കാൻ എസ്​.എൻ.ഡി.പി യോഗം ഭാരവാഹികൾ സർക്കാറിന്​ നൽകുന്ന അപേക്ഷ നിയമവിരുദ്ധമാണ്. ഇക്കാരണങ്ങൾ കൊണ്ട്​ അപേക്ഷ സർക്കാർ പരിഗണിക്കുന്നത്​ നിയമവിരുദ്ധമാണ്. സർക്കാറിന്​ നിവേദനം നൽകാൻ സമിതി പ്രസിഡന്‍റ്​ എസ്​. ചന്ദ്രസേനന്‍റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് തീരുമാനിച്ചു. ജനറൽ സെക്രട്ടറി മധു പരുപമല, രാജീവ് പരിമണം, പി.എം. മധു, ഡോ. രാജൻ, സി.എസ്. ഋഷി, കമൽജിത്ത്, പി.കെ. പ്രകാശ്, സുരേഷ് മുണ്ടക്കയം, പരമേശ്വരൻ, സി.എസ്. നിഷാന്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story