Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:29 AM IST Updated On
date_range 12 Feb 2022 5:29 AM ISTക്ഷേത്ര സമുച്ചയ സമർപ്പണം
text_fieldsbookmark_border
കുണ്ടറ: തിരു പഴക്കാലം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പുതുക്കി പണികഴിപ്പിച്ച ക്ഷേത്ര സമുച്ചയത്തിന്റെ സമർപ്പണവും തൃക്കൊടിയേറ്റ് മഹോത്സവവും ശനിയാഴ്ച നടക്കും. വൈകീട്ട് 5ന് ക്ഷേത്ര സമുച്ചയത്തിന്റെ സമർപ്പണം പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമയും ഗണപതി ക്ഷേത്രത്തിന്റെ താക്കോൽ സമർപ്പണം മുൻ ശബരിമല മേൽശാന്തി എൻ. ബാലമുരളിയും നിർവഹിക്കും. രാത്രി 7.15 മഹോത്സവത്തിന് കൊടിയേറും. ആറാട്ടോടെ ഉത്സവം 19 ന് സമാപിക്കുമെന്ന് പ്രസിഡൻറ് ജെ. മുരളീധരൻ പിള്ള, സെക്രട്ടറി കെ. ശശിധരൻ പിള്ള, ജോയൻറ് കൺവീനർ ടി. വിക്രമൻ പിള്ള, ഉല്ലാസ്, സന്തോഷ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story